- Trending Now:
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുവാനുള്ള ക്യാമ്പയിൻ ഊർജ്ജിതപ്പെടുത്തുന്നതിനും 2016 ലെ ഖരമാലിന്യ പരിപാലനച്ചട്ടങ്ങൾ സംസ്ഥാനമൊട്ടാകെ സമയബന്ധിതമായി നടപ്പാക്കുന്നതിനും ബഹുമാനപ്പെട്ട ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുള്ള സാഹചര്യത്തിൽ ജനപങ്കാളിത്തത്തോടെയുള്ള ക്യാമ്പയിനിലൂടെ ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കായി ഈ മേഖലയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു കൊണ്ട് 'മാലിന്യമുക്തം നവകേരളം' എന്ന ക്യാമ്പയിന് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ഈ ക്യാമ്പയിന്റെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സ.ഉ(സാധാ) നം 1068/2023/LSGD എന്ന നമ്പറിൽ 20-05-2023 ന് സർക്കാർ ഉത്തരവായി പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിലേക്കായി 2023 ജൂൺ 5 ന് മുമ്പ് കൈവരിക്കേണ്ട അടിയന്തര ലക്ഷ്യം, 2023 നവംബർ 30 ന് മുമ്പ് കൈവരിക്കേണ്ട ഹ്രസ്വകാല ലക്ഷ്യം, 2024 മാർച്ച് 31 വരെ കൈവരിക്കേണ്ട ദീർഘകാലലക്ഷ്യം എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മവും വിശദവുമായ മാർഗ്ഗനിർദ്ദേശങ്ങൾ ഈ ഉത്തരവിൽ അടങ്ങിയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.