- Trending Now:
നാഷണൽ ആയുഷ് മിഷന് കീഴിൽ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആയുർവേദ തെറാപ്പിസ്റ്റ് (ആൺ), മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ, ജി.എൻ.എം നഴ്സ്, യോഗാ ഇൻസ്ട്രക്ടർ തസ്തികകളിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വണ്ടൂർ ഗവ. ഹോമിയോ ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്ന ഡി.പി.എം എസ്.യു ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ ഉപജില്ലകളിലേക്കായി റിസോഴ്സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും, ടി.ടി.സി/ ഡി.എഡ്/ ഡി.എൽ.എഡ്/ ബി.എഡുമാണ് യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് പാസായവർക്കും, അസാപ് സ്കിൽ പരിശീലനം ലഭിച്ചവർക്കും മുൻഗണന ലഭിക്കും. താൽപര്യമുള്ളവർക്കായി ജൂലൈ 12 ന് രാവിലെ 10 മണിക്ക് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2734888.
വേങ്ങര കുറുക ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഉറുദു തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9645457065.
എടപ്പാൾ നെല്ലിശ്ശേരിയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജിൽ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയുമാണ് യോഗ്യത. ഇന്ന് (ജൂലൈ അഞ്ച്) ഉച്ചയ്ക്ക് രണ്ടിന് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0494 2689655, 8547006802.
ആര്യനാട് ഐ.റ്റി.ഐയിൽ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ (ഐഡിഡി) ട്രേഡിൽ ട്രെയിനികൾക്ക് പരിശീലനം നൽകുന്നതിനായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ എട്ട് രാവിലെ 11ന് പ്രിൻസിപ്പാൾ ഓഫീസിൽ ഹാജരാകണം. പ്രതിമാസം പരമാവധി 24,000 രൂപ പ്രതിഫലമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0472 2994466.
സാമൂഹ്യനീതി വകുപ്പ് മെയിന്റനൻസ് ട്രിബൂണലുകളായി പ്രവർത്തിക്കുന്ന നെടുമങ്ങാട്, തിരുവനന്തപുരം റവന്യൂ സബ് ഡിവിഷൻ ഓഫീസുകളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണു നിയമനം. പ്രായപരിധി 18 നും 35 നും ഇടയിൽ. ബിരുദമാണ് യോഗ്യത. വേർഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവർക്കും, കൗൺസലിങിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് അറിഞ്ഞിരിക്കണം. ശമ്പളം പ്രതിമാസം 21,000 രൂപ , 250 രൂപ യാത്രാബത്ത. താത്പര്യമുള്ളവർ ജൂലൈ 18 രാവിലെ 10.30ന് കുടപ്പനക്കുന്ന് സിവിൽസ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2343241, 9567215206.
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ എനജിനിയറിങ് ഗ്രാഫിക്സ് തസ്തികയിൽ ആറു മാസത്തേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 10 ബുധനാഴ്ച രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് (മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്) യോഗ്യത ഉയർന്ന യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ ഹജരാകണം.
ഭാരതീയ ചികിത്സ വകുപ്പ്- ഹോമിയോപ്പതി വകുപ്പ് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ യോഗ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- ഗവ. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ പി.ജി ഡിപ്ലോമ അല്ലെങ്കിൽ സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റി/ സർക്കാർ വകുപ്പ് എന്നിവയിൽ നിന്നുള്ള ഒരു വർഷത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്. പ്രായപരിധി 2024 ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖകളും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും https://nam.kerala.gov.in വെബ്സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ഫോം സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ ജൂലൈ 12 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ജൂലൈ 19ന് രാവിലെ 10ന് അഭിമുഖം നടത്തും. ഫോൺ: 0487 2939190.
ഭാരതീയ ചികിത്സാ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നൽകുന്ന ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനിങ് സർട്ടിഫിക്കറ്റ്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂലൈ ഒമ്പതിന് രാവിലെ 10.30ന് തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം വെസ്റ്റ് പാലസ് റോഡിലുള്ള ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. സർവീസിൽ നിന്ന് വിരമിച്ചവരെ പരിഗണിക്കില്ല ഫോൺ: 0487 2334313.
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഏഴാം ക്ലാസ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർഥികൾക്ക് ജൂലൈ 19ന് രാവിലെ 11 മണിക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-2386000 എന്ന നമ്പറിയിൽ ബന്ധപ്പെടാം.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക തസ്തികയിലേക്ക് ദിവസ വേതനം 755 രൂപ നിരിക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ജൂലൈ ഒന്നിന് 50 വയസ് കവിയരുത്. എഴുത്ത് പരീക്ഷയുടെയും വൈദഗ്ധ്യ പരീക്ഷയുടെയും (എം.എസ് വേഡ്/ ലിബ്രെ ഓഫീസ് റൈറ്റർ, എം.എസ്. എക്സൽ/ ലിബ്രെ ഓഫീസ് കാൽക്ക്, മലയാളം / ഇംഗ്ലീഷ് ടൈപ്പിങ്), അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ അപേക്ഷ ഓൺലൈനായി കോളജ് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ 12നകം സമർപ്പിക്കുക. പ്രോസസിങ് ഫീസായി 100 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് (അക്കൗണ്ട് നം. 39754844619, ഐ.എഫ്.എസ്.സി: SBIN007026) അടച്ച ശേഷം പണമടച്ച വിവരങ്ങൾ കൂടി അപേക്ഷയിൽ നൽകുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12.
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എൻജിനിയറിങ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസി. പ്രൊഫസർ) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. അതാതു വിഭാഗങ്ങളിൽ ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ജൂലൈ 10 ന് രാവിലെ ഒമ്പതിന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.gecbh.ac.in, ഫോൺ: 0471-2300484.
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് കോളേജിൽ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. യോഗ്യത രണ്ട് വർഷ ഐ.ടി.ഐ യും അഞ്ച് വർഷത്തെ തൊഴിൽ പരിചയവും. അല്ലെങ്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമയോ തത്തുല്യമോ ഉയർന്നതോ ആയ യോഗ്യത വേണം. ഫോൺ:04712360391.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.