Sections

അതിഥി അധ്യാപക, അനിമേറ്റർ, ആയ, ട്രാൻസ്ലേറ്റർ, അസി. എൻജിനിയർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനങ്ങൾക്കായി അപേക്ഷകൾ ക്ഷണിച്ചു

Thursday, Jun 06, 2024
Reported By Admin
Job Offer

അതിഥി അധ്യാപക നിയമനം

പട്ടാമ്പി സർക്കാർ സംസ്കൃത കോളേജിൽ സുവോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യത ഉള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിയ്ക്കുന്നതിനുള്ള അസ്സൽ പ്രമാണങ്ങൾ സഹിതം ജൂൺ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0466 2212223.

ചേളാരിയിൽ പ്രവർത്തിക്കുന്ന തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിങിൽ ഒന്നാം ക്ലാസ്സോടെയുള്ള ബി-ടെക് ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 11 ന് രാവിലെ 10 മണിക്ക് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006449.

മഞ്ചേരി പോളിടെക്നിക് കോളേജിൽ താത്കാലിക നിയമനം

മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ (ട്രേഡ് ടെക്നീഷ്യൻ) ആന്റ് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള നിയമനത്തിന് ജൂൺ 10 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ (ട്രേഡ് ടെക്നീഷ്യൻ) എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് ജൂൺ 11 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ലക്ചറർ, ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് ജൂൺ 12 നും ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. രാവിലെ 9.30 നാണ് അഭിമുഖം. വിശദ വിവരങ്ങൾക്ക്: www.gptemanjeri.in, ഫോൺ: 04832763550.

മദർ അനിമേറ്റർ നിയമനം: വാക് ഇൻ ഇന്റർവ്യൂ ഇന്ന്

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂളിൽ മഴവില്ല് - കേരളത്തിന് ഒരു ശാസ്ത്ര പഠനം- പദ്ധതിയുമായി ബന്ധപ്പെട്ട് മദർ അനിമേറ്റർമാരെ നിയമിക്കുന്നു. ബി.ടെക് ഉൾപ്പെടെയുള്ള സയൻസ് ബിരുദമാണ് യോഗ്യത. നിയമനത്തിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഇന്ന് (ജൂൺ ആറ്) ഉച്ചയ്ക്ക് ശേഷം രണ്ടിന് നിലമ്പൂർ വെളിയന്തോടുള്ള ഐ.ജി.എം.എം.ആർ സ്കൂളിൽ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റിനോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരേണ്ടതാണ്.

ടീച്ചർ, ആയ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തണ്ടൻകല്ല്, വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ പുഞ്ചകൊല്ലി, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഓടക്കയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളകളിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടി.ടി.സി/ പ്രീ പ്രൈമറി ടി.ടി.സി, എസ്.എസ്.എൽ.സി/ ടി.എച്ച്.എൽ.സിയാണ് യോഗ്യത. അതത് പ്രദേശങ്ങളിലുള്ളവർക്കും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മുൻഗണന നൽകും. ജൂൺ 10 ന് രാവിലെ 11 മണിക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ വെച്ച് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 04931 220315.

ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ

തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ 10 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

അസി. എൻജിനിയർ നിയമനം

ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ (മെക്കാനിക്) ഒരു താൽക്കാലിക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യമോ ഉള്ളവർക്കും മെക്കാനിക്കൽ എഞ്ചിനിയറിങിൽ ഡിപ്ലോമയും കടലിലും, ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ലഭിക്കണം. വിലാസം: ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി. ഒ., കമലേശ്വരം, തിരുവനന്തപുരം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.