Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, പ്രോഗ്രാമർ മാനേജർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, അസി. പ്രൊഫസർ, പ്രോജക്ട് അസോസിയേറ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Dec 09, 2024
Reported By Admin
Guest Instructor, Programmer Manager, Data Entry Operator, Typist, Asst. Recruitment opportunity for

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ എസ്.ഐ.യു.സി നാടാർ, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഡിസംബർ 13ന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും ആയവയുടെ പകർപ്പുമായി രാവിലെ 10.15ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

പ്രോഗ്രാമർ മാനേജർ നിയമനം

നാഷണൽ ആയുഷ് മിഷൻ കേരളം ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ അപക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (www.nam.kerala.gov.in) ലഭ്യമാണ്. ഫോൺ: 0471 2474550.

ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ / സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽ.ഡി ടൈപ്പിസ്റ്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഡിസംബർ 24നകം മേലധികാരി മുഖേന രജിസ്ട്രാർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർക്കാർ, ബിൽഡിംഗ് നമ്പർ-32, ശാന്തി നഗർ, തിരുവനന്തപുരം- 695001 വിലാസത്തിൽ ലഭിക്കണം. ഫോൺ- 0471 2339266.

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ - ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം ഡിസംബർ 13ന് രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. ക്വാൻടിറ്റേറ്റീവ് ടെക്നിക്സ്, ഓപ്പറേഷൻസ്, മാനേജ്മെന്റ് വിഷയങ്ങളിൽ പരിചയസമ്പത്തുളള എം.ബി.എ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.

പ്രോജക്ട് അസോസിയേറ്റ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്‌മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ csd.cet.2023@gmail.com ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 13 ന് മുൻപായി ഇ-മെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.