Sections

ഗസ്റ്റ് ഇൻട്രക്ടർ, പാർട്ട് ടൈം സ്വീപ്പർ, സ്റ്റുഡന്റസ് കൗൺസിർ, അധ്യാപ, അസി. സർജൻ, ആശാവർക്കർ, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Oct 04, 2024
Reported By Admin
Guest Instructor, Part Time Sweeper, Student's Counselor, Teaching, Asst. Recruitment opportunity fo

ഗസ്റ്റ് ഇൻട്രക്ടർ ഒഴിവ്

കണ്ണൂർ ഗവ.ഐടിഐ യിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. സർവേ എഞ്ചിനീയറിംഗ് / സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി / ഡിപ്ലോമയും ആറു മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സർവേയർ ട്രേഡിലെ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഏഴ് രാവിലെ 10.30 ന് വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04972835183.

അഭിമുഖവും പ്രായോഗിക പരീക്ഷയും

കണ്ണൂർ റെയിൽവെ പോലീസ് സ്റ്റേഷനിലേക്കുള്ള പാർട്ട് ടൈം സ്വീപ്പറുടെ തസ്തികയിലേക്കുള്ള അഭിമുഖവും, പ്രയോഗിക പരീക്ഷയും കണ്ണൂർ റെയിൽവെ പോലീസ് സ്റ്റേഷനിൽ ഒക്ടോബർ എട്ടിന് രാവിലെ 10 മണിക്ക് നടത്തും. അഭിമുഖത്തിനായുള്ള കത്ത് ലഭിച്ച ഉദ്യോഗാർത്ഥികൾ കൃത്യസമയത്തു തന്നെ ബന്ധപ്പെട്ട എല്ലാ അസ്സൽ രേഖകളും സഹിതം എത്തിച്ചേരണമെന്ന് പാലക്കാട് റെയിൽവെ ഡി വൈ എസ് പി അറിയിച്ചു.

സ്റ്റുഡന്റ്സ് കൗൺസിലർ നിയമനം

കണ്ണൂർ ഗവ.പോളിടെക്നിക് കോളേജിൽ 2024-25 അധ്യയന വർഷത്തേക്ക് സ്റ്റുഡന്റ്സ് കൗൺസിലർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംഎസ്സി സൈക്കോളജി അടിസ്ഥാന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റാ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന് മുമ്പാകെ ഹാജരാകണം.

അധ്യാപക ഒഴിവ്

കണ്ണൂർ ഗവ. ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി ഇംഗ്ലീഷ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ സീനിയർ ടീച്ചറെ നിയമിക്കും. അഭിമുഖം ഒക്ടോബർ ഏഴിന് രാവിലെ 11 മണിക്ക് നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹയർ സെക്കണ്ടറി വിഭാഗം ഓഫീസിൽ ഹാജരാകണം.

അസിസ്റ്റന്റ് സർജൻ നിയമനം : അഭിമുഖം 7 ന്

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ഒക്ടോബർ 7 ന് ഉച്ചക്ക് രണ്ടിന് അസൽ സർട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തണമെന്ന് മെഡിക്കൽ ഓപീസർ അറിയിച്ചു. ഫോൺ-04936 282854.

താൽക്കാലിക നിയമനം

മൃഗസംരക്ഷണ വകുപ്പ് ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടർ, ഡ്രൈവർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റാണ് ഡോക്ടർ തസ്തികയുടെ യോഗ്യത. എസ്.എസ്.എൽ സി, എൽ.എം.വി ലൈസൻസാണ് ഡ്രൈവർ തസ്തികയിലേക്കുള്ള യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ,പകർപ്പ്, അംഗീകൃത തിരിച്ചറിയൽ രേഖയുമായി ഒക്ടോബർ അഞ്ചിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 04936 202292.

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽനിന്നും ഫിസിയോതെറാപ്പിയിലുള്ള ബിരുദമാണ് യോഗ്യത. സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ഡിപ്ലോമയും പരിഗണിക്കും. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 18-41 വയസ്. വേതനം 17,000 രൂപ. താത്പര്യമുള്ളവർ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ഒക്ടോബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

ആശാവർക്കർ നിയമനം

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 11 വാർഡിൽ ആശാവർക്കറെ നിയമിക്കുന്നു. 25 നും 45 നുമിടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വാർഡിൽ സ്ഥിര താമസമായവർക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പുമായി ഒക്ടോബർ 9 ന് രാവിലെ 10 ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ- 04935 266586.

ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ് (എം.എം.ടി.എം)) താൽക്കാലിക തസ്തികയിൽ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. മെക്കാനിക്കൽ എൻജിനിയറിങിൽ ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.എ.സിയും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0470 2622391.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.