വേരു മുതൽ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരമരം.പേരക്കയിൽ ഭക്ഷ്യയോഗ്യമായ വിത്തുകളോടെയുള്ള മാംസളമായ ഭാഗത്തിന്റെ നിറം വെള്ള, പിങ്ക് അല്ലെങ്കിൽ കടും ചുവപ്പ് നിറമായിരിക്കും. ഈ പഴം മധ്യ അമേരിക്കയിൽ നിന്നാണ് വന്നതെന്ന് കരുതപ്പെടുന്നു, പക്ഷേ ഇപ്പോൾ ഇത് ഇന്ത്യയിൽ സാധാരണയായി വളർത്തുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിലുണ്ട്.വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് മറ്റ് പ്രധാന പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന മാംഗനീസും പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും.പേരയ്ക്ക മാത്രമല്ല പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം.
- പേരയ്ക്കയിൽ ഫോളിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ ബി -9 അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്റെ നാഡീവ്യൂഹം വികസിപ്പിക്കാൻ സഹായിക്കും എന്നതിനാൽ ഗർഭിണികൾക്ക് ശുപാർശ ചെയ്യുന്നു. നവജാതശിശുവിനെ നാഡീ സംബന്ധമായ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും ഇതിന് കഴിയും.
- കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കുന്നു. പ്രോസ്റ്റേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നതിനും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും പേരയ്ക്ക കഴിക്കുന്നത് നമ്മെ സഹായിക്കുന്നു.പേരക്കയിലുള്ള ലൈസോപിൻ, ക്വർസിറ്റിൻ, വിറ്റാമിൻ-സി, മറ്റ് ആന്റി ഓക്സിഡന്റുകൾ തുടങ്ങിയവയാണ് അതിന് സഹായിക്കുന്നത്.
- പേരക്കമരത്തിന്റെ കായയും ഇലയും പല്ലുവേദനയ്ക്കുള്ള ഔഷധമാണ്.മോണയിലെ ബാക്ടീരിയ തടയാനും അണുബാധക്കെതിരെയും പേരഇല ഉപയോഗിക്കാം.
- ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
- പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.
- വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ഓറഞ്ച് തൊലി: ഉപയോഗങ്ങളും ഗുണങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.