- Trending Now:
ഈടില്ലാതെ ഇപ്പോള്‍ അഞ്ചു ലക്ഷം വരെ ലോണ്‍
എസ്ബിഐയുടെ കവച് പേഴ്‌സണല്‍ ലോണുകള്‍ വഴി ഈടില്ലാതെ 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ കോവിഡ് പോസിറ്റീവായവര്‍ക്ക് വായ്പയായി അനുവദിക്കുന്നു.2021 ഏപ്രില്‍ ഒന്നിനോ അതിനു ശേഷമോ കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ധന സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്ബിഐ ഈ ലോണുകള്‍ ലഭ്യമാക്കുന്നത്. ശമ്പളക്കാര്‍ക്കും അല്ലാത്തവര്‍ക്കും വായ്പ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ലോണിനായി എസ്ബിഐ ബ്രാഞ്ചില്‍ അപേക്ഷ നല്‍കാം. മുന്‍കൂര്‍ അനുമതിയുളളവര്‍ക്ക് ബാങ്കിന്റെ യോനോ ആപ് വഴിയും ഈ വായ്പകള്‍ക്ക് അപേക്ഷിക്കാം.
നിലവില്‍ വായ്പകള്‍ ഉണ്ടെങ്കിലും ഈ വായ്പയ്ക്ക് തടസ്സമാകില്ല എന്ന പ്രത്യേകതയുമുണ്ട്. മൂന്നു മാസത്തെ മോറട്ടോറിയം ഉള്‍പ്പെടെ 60 മാസ കാലാവധിയാണ് ഉണ്ടാകുക. ശമ്പള, ശമ്പളേതര ഉപഭോക്താക്കള്‍ക്ക് പുറമെ പെന്‍ഷന്‍കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ വായ്പ പ്രയോജനപ്പെടുത്താം. ഈടില്ലാത്ത വായ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 8.5 ശതമാനം ആയിരിക്കും എസ്ബിഐ കവച് പേഴ്‌സണല്‍ ലോണുകള്‍ക്കും ഈടാക്കുക എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറും തിരിച്ചടവ് ശേഷിയും വിലയിരുത്തിയാണ് ബാങ്ക് വായ്പ അനുവദിക്കുക. ജൂണ്‍ 11 മുതല്‍ എസ്ബിഐ കവച് വായ്പകള്‍ ലഭ്യമാക്കുന്നുണ്ട്. പ്രോസസിംഗ് ചാര്‍ജുകളോ, സെക്യൂരിറ്റി ഡെപ്പോസിറ്റോ തുടങ്ങിയ അധിക ചാര്‍ജുകളൊന്നും കവച് പേഴ്‌സണല്‍ വായ്പകള്‍ക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.