- Trending Now:
1. ഇലക്ട്രിക് വാഹനങ്ങൾ ഒഴികെ പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പനയെക്കുറിച്ച് 55-ാമത് ജിഎസ്ടി സമിതി യോഗത്തിന്റെ ശിപാർശകൾ എന്തെല്ലാമാണ്?
ഉത്തരം: നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ പഴയതും ഉപയോഗിച്ചതുമായ എല്ലാ വാഹനങ്ങളുടെയും വിൽപ്പനയ്ക്ക് നേരത്തെ വ്യത്യസ്ത നിരക്കുകളിൽ ഈടാക്കാമായിരുന്ന ജിഎസ്ടി 18% എന്ന ഏകീകൃത നിരക്കായി നിശ്ചയിക്കാൻ സമിതി ശിപാർശ ചെയ്തു, ഇത് മുമ്പ് വ്യത്യസ്ത നിരക്കുകളിൽ ഈടാക്കാമായിരുന്നു. ഏതെങ്കിലും പുതിയ നികുതി ചുമത്താൻ ജിഎസ്ടി സമിതി ശിപാർശ ചെയ്തിട്ടില്ല.
2. പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ജിഎസ്ടി അടയ്ക്കാൻ ആരൊക്കെ ബാധ്യസ്ഥരാണ്?
ഉത്തരം: പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത് ഒരു വ്യാപാരമായി ചെയ്യുന്ന രജിസ്റ്റർ ചെയ്ത വ്യക്തികൾ മാത്രമാണ് ജിഎസ്ടി അടയ്ക്കാൻ ബാധ്യസ്ഥർ.
3. ഒരു വ്യക്തി പഴയതും ഉപയോഗിച്ചതുമായ കാർ മറ്റൊരാൾക്ക് വിൽക്കുമ്പോൾ ജിഎസ്ടി ബാധകമാണോ?
ഉത്തരം: ഇല്ല. ഈ സാഹചര്യത്തിൽ ജിഎസ്ടി ബാധകമല്ല.
4. പഴയതും ഉപയോഗിച്ചതുമായ വാഹനങ്ങളുടെ വിൽപ്പന മൂല്യത്തിന് ജിഎസ്ടി നൽകേണ്ടതുണ്ടോ?
ഉത്തരം: 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 32 പ്രകാരം രജിസ്റ്റർ ചെയ്ത വ്യക്തി വിലയിടിവിന് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിൽ , വിതരണക്കാരന്റെ ലാഭത്തുകയുടെ മൂല്യത്തിന് മാത്രമേ ജിഎസ്ടി നൽകേണ്ടതുള്ളൂ. അതായത്, അത്തരം സാധനങ്ങൾക്ക് വില്പനസമയത്ത് ലഭിച്ച മൂല്യവും വിതരണം ചെയ്ത തിയതിയിലെ വിലയിടിവും തമ്മിലെ വ്യത്യാസം. വിലയിടിവ് കാരണം ലാഭം ഇല്ലാത്ത സാഹചര്യത്തിൽ ജിഎസ്ടി നൽകേണ്ടതില്ല.
മറ്റ് സാഹചര്യങ്ങളിലെല്ലാം വിതരണക്കാരന്റെ ലാഭവിഹിത്തിന്റെ മൂല്യത്തിന് മാത്രമേ ജിഎസ്ടി നൽകേണ്ടതുള്ളൂ, അതായത് വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലെ വ്യത്യാസം. ലാഭവിഹിതം ഇല്ലാത്ത സാഹചര്യത്തിൽ ജിഎസ്ടി നൽകേണ്ടതില്ല.
ഉദാഹരണം1:
രജിസ്റ്റർ ചെയ്ത ഒരു വ്യക്തി പഴയതും ഉപയോഗിച്ചതുമായ ഒരു വാഹനം 10 ലക്ഷം രൂപയ്ക്ക് മറ്റൊരാൾക്ക് വിൽക്കുന്നുവെന്ന് കരുതുക. വാഹനം വാങ്ങിയ സമയത്തെ വില 20 ലക്ഷം രൂപയായിരുന്നു. ആദായനികുതി നിയമപ്രകാരം അതിന് 8 ലക്ഷം രൂപയുടെ വിലയിടിവ് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിൽ വിൽക്കുന്ന വിലയും (10 ലക്ഷം രൂപ) വിലയിടിവും (12 ലക്ഷം രൂപ - അതായത് 20 ലക്ഷം രൂപയിൽനിന്ന് വിലയിടിവ് തുകയായ 8 ലക്ഷം രൂപ കുറച്ചത്) തമ്മിലെ വ്യത്യാസത്തിൽ ലാഭവിഹിതം ഇല്ലാത്തതിനാൽ അയാൾ ഒരു ജിഎസ്ടിയും നൽകേണ്ടതില്ല.
പഴയതും ഉപയോഗിച്ചതുമായ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ജിഎസ്ടി സമിതിയുടെ ശിപാർശകൾ
മേൽപ്പറഞ്ഞ ഉദാഹരണത്തിലെ വിലയിടിവിന് ശേഷമുള്ള മൂല്യം 12 ലക്ഷം രൂപയായി നിലനിൽക്കെ വിൽക്കുന്നത് 15 ലക്ഷം രൂപയ്ക്കാണെങ്കിൽ ലാഭവിഹിതമായ 3 ലക്ഷം രൂപയ്ക്ക് 18% ജിഎസ്ടി നൽകേണ്ടിവരും.
ഉദാഹരണം 2:
രജിസ്റ്റർ ചെയ്ത ഒരു വ്യക്തി പഴയതും ഉപയോഗിച്ചതുമായ ഒരു വാഹനം മറ്റൊരാൾക്ക് 10 ലക്ഷം രൂപയ്ക്ക് വിൽക്കുന്നുവെന്ന് കരുതുക. രജിസ്റ്റർ ചെയ്ത വ്യക്തി വാഹനം വാങ്ങിയ വില 12 ലക്ഷം രൂപയായിരുന്നുവെങ്കിൽ ഇവിടെ ലാഭവിഹിതമില്ലാത്തതിനാൽ അദ്ദേഹം ജിഎസ്ടി നൽകേണ്ടതില്ല.
അതേസമയം വാഹനം വാങ്ങിയ വില 20 ലക്ഷം രൂപയും വിൽക്കുന്നത് 22 ലക്ഷം രൂപയ്ക്കുമാണെങ്കിൽ ലാഭവിഹിതമായ 2 ലക്ഷം രൂപയ്ക്ക് ജിഎസ്ടി നൽകേണ്ടിവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.