- Trending Now:
ഉത്സവ സീസണ്‍ ആയതിനാല്‍ തന്നെ ഈ മാസവും ഉയര്‍ന്ന നേട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു
രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധന. ഓഗസ്റ്റില്‍ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജിഎസ്ടി കളക്ഷന്‍ 28 ശതമാനം ഉയര്‍ന്ന് 1.43 ലക്ഷം കോടി രൂപയായി. തുടര്‍ച്ചയായ ആറാം മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റില്‍ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യണ്‍ ആണ്. അതില്‍ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉള്‍പ്പെടെ ഉള്‍പ്പടെയാണിത്. ചരക്കുകളുടെ ഇറക്കുമതിയില്‍ 1,018 കോടി രൂപ സമാഹരിച്ചതായി മന്ത്രാലയം അറിയിച്ചു.
2021 ഓഗസ്റ്റില്‍ 1,12,020 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ നിന്നും 28 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനമാണ് വളര്‍ച്ച. ധനകാര്യ മന്ത്രാലയം മുന്‍കാലങ്ങളില്‍ സ്വീകരിച്ച വിവിധ നടപടികളുടെ പ്രതിഫലനമാണ് ജിഎസ്ടിയില്‍ ഉണ്ടായ വര്‍ദ്ധനവ്.
അതേസമയം, 2022 ജൂലൈയില്‍ നേടിയ 1.49 ട്രില്യണേക്കാള്‍ കുറവാണ് ഓഗസ്റ്റിലെ കളക്ഷന്‍. 2022 ല്‍, ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതല്‍ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത്. 1.67 ട്രില്യണ്‍ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. ഉത്സവ സീസണ്‍ ആയതിനാല്‍ തന്നെ ഈ മാസവും ഉയര്‍ന്ന നേട്ടം പ്രതീക്ഷിക്കാമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. കൊവിഡ്-19 പാന്‍ഡെമിക്കിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.