Sections

ജിഎസ്ടി വര്‍ധനവ്; റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

Tuesday, Apr 19, 2022
Reported By admin
gst

ജി എസ് ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തതിനാല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്നായിരുന്നു വാര്‍ത്തകള്‍


ചരക്ക് സേവന നികുതി (ജിഎസ്ടി) ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രം. ജിഎസ്ടി നിരക്കുകളുടെ അഞ്ച് ശതമാനമുള്ള നികുതി സ്ലാബ് എട്ട് ശതമാനമാക്കി ഉയര്‍ത്താന്‍ ജിഎസ്ടി കൗണ്‍സില്‍ ആലോചിക്കുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

നിലവില്‍, ജിഎസ്ടിക്ക് 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്-ടയര്‍ സ്ലാബ് ഘടനയുണ്ട്. കൂടാതെ, സ്വര്‍ണ്ണത്തിനും സ്വര്‍ണ്ണാഭരണങ്ങള്‍ക്കും മൂന്ന് ശതമാനം നികുതിയുണ്ട്. ഇതില്‍ അഞ്ച് ശതമാനം നികുതി നിരക്കിന് കീഴില്‍ വരുന്ന ഉല്‍പ്പന്നങ്ങളെ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം നികുതി നിരക്കിലും ഉള്‍പ്പെടുത്താനാണ് ആലോചന എന്നായിരുന്നുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

ജി എസ് ടി നഷ്ടപരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തതിനാല്‍ സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കൗണ്‍സിലില്‍ നിന്ന് ഇത്തരമൊരു നിര്‍ദ്ദേശമില്ലെന്നും ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍, പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര, കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ബീഹാര്‍ ഉപമുഖ്യമന്ത്രി തര്‍ക്കിഷോര്‍ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിമാരുടെ സംഘത്തെ (GoM) ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ചു. നിരക്കുകളില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.