- Trending Now:
രാജ്യം ഒറ്റ നികുതിയാകുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ജിഎസ്ടിയെ അടിസ്ഥാനമാക്കി സംരംഭകര്‍ക്കായി വായ്പ പദ്ധതികള്‍ അവതരിപ്പിച്ച് നിരവധി ബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെയും വരും വര്‍ഷത്തെയും വില്‍പ്പന അനുമാനത്തെ ആധാരമാക്കിയാണ് ബാങ്കുകള്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍ വ്യാപയുടെ പരിധി തീരുമാനിക്കുന്നത്. ജിഎസ്ടി സമ്പ്രദായത്തിന്റെ വരവോടുകൂടി നിശ്ചിത കാലത്തെ സാധാരണയായി ഒരു വര്‍ഷത്തെ ജിഎസ്ടിയില്‍ രേഖപ്പെടുത്തിയ വില്‍പ്പന കണക്കാക്കി വായ്പ അനുവദിക്കുന്നു.
ജിഎസ്ടി പലതരത്തിലും ഗുണകരമാണ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വിശ്വസനീയവും അധികം സങ്കീര്‍ണതകളില്ലാത്തതുമായ ഡേറ്റ പോയിന്റ് ആയതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഈ തരത്തിലെ വായ്പകളില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നു.
സാധാരണ ക്യാഷ് ക്രെഡിറ്റ് സംവിധാനത്തില്‍ ഓഡിറ്റഡ് ബാലന്‍സ് ഷീറ്റിലെ വില്‍പ്പനയെ അടിസ്ഥാനമാക്കിയാണ് പ്രതീക്ഷിത ബാലന്‍സ് ഷീറ്റിലെ വില്‍പ്പന സാധൂകരിക്കപ്പെടുന്നത്. ഇങ്ങനെ കണക്കാക്കുന്ന വില്‍പ്പനയുടെ നിശ്ചിത ഭാഗം പ്രവര്‍ത്തന മൂലധന വായ്പയായി അനുവദിക്കുന്നു.എന്നാല്‍ ജിഎസ്ടി പദ്ധതിയില്‍ ഇതിനെക്കാള്‍ അധികം വായ്പ തുക മിക്ക ബാങ്കുകളും അംഗീകരിച്ചു നല്‍കുന്നു.ഇതിന് പലിശനിരക്കും സാധാരണ വായ്പയെ അപേക്ഷിച്ച് കുറവാണ്.
സൂക്ഷ്മ ചെറുകിട സംരംഭകരെ സംബന്ധിച്ചടത്തോളം ഇത്തരം വായ്പകള്‍ ആകര്‍ഷകവും മെച്ചവുമാണ്.നല്ല ക്രെഡിറ്റ് സ്‌കോര്‍ ഉള്ള യൂണിറ്റുകള്‍ക്ക് ജിഎസ്ടി വായ്പ പദ്ധതിയില്‍ കൊളാറ്ററല്‍ സെക്യൂരിറ്റിയും കുറഞ്ഞ അളവിലെ ബാങ്കുകള്‍ ആവശ്യപ്പെടാറുള്ളു.നിലവില്‍ വായ്പയുള്ളവര്‍ക്ക് അതത് ബാങ്കില്‍ ജിഎസ്ടി പദ്ധതി ഉണ്ടെങ്കില്‍ അതിലേക്ക് സ്വിച്ച് ഓവര്‍ ചെയ്ത് കൂടുതല്‍ വായ്പതുക അനുവദിച്ചു വാങ്ങാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.