Sections

ജിഎസ്ടി സാധാരണക്കാർക്ക് ആശ്വാസം പകർന്നതായി കേന്ദ്ര ധനമന്ത്രി 

Thursday, Jul 06, 2023
Reported By admin
gst

ഇവ ഇപ്പോൾ ആഡംബര വസ്തുക്കളല്ലെന്നും  മധ്യവർഗത്തിന് അവശ്യവസ്തുക്കളാണെന്നും സീതാരാമൻ ചൂണ്ടിക്കാട്ടി


ചരക്ക് സേവന നികുതി (ജിഎസ്ടി) 2017ൽ നിലവിൽ വന്നത് നിത്യോപയോഗ വസ്തുക്കളുടെ നികുതി നിരക്കുകൾ കുറയ്ക്കുകയും സാധാരണക്കാർക്ക് ആശ്വാസം പകരുകയും ചെയ്തതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്ടിയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിച്ച സീതാരാമൻ, പല നിത്യോപയോഗ ഇനങ്ങളിലും, ജിഎസ്ടിക്ക് കീഴിലുള്ള നികുതി നിരക്ക് ജിഎസ്ടിക്ക് മുമ്പുള്ള ഭരണത്തെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പറഞ്ഞു.'ഉദാഹരണത്തിന്, പാസ്ചറൈസ് ചെയ്ത പാൽ, ചായ, പാൽപ്പൊടി, പഞ്ചസാര, ഭക്ഷ്യ സസ്യ എണ്ണകൾ, സുഗന്ധവ്യഞ്ജനങ്ങൾ, പാദരക്ഷകൾ തുടങ്ങി 500 രൂപ വരെ വിലയുള്ള ഇനങ്ങൾക്ക്,  ജിഎസ്ടിക്ക് കീഴിൽ 5% നികുതി മാത്രമേ ഈടാക്കുന്നു.

'മുൻകാലങ്ങളിൽ ഇത് 6-10% വരെ ആയിരുന്നു,'' ധനമന്ത്രി മന്ത്രി പറഞ്ഞു. ഹെയർ ഓയിൽ, ടൂത്ത് പേസ്റ്റ്, സോപ്പ്, പെർഫ്യൂം, ഡിറ്റർജന്റ് തുടങ്ങിയ ഇനങ്ങളുടെ ശരാശരി ജിഎസ്ടിക്ക് മുമ്പുള്ള നികുതി ഭാരം ഏകദേശം 28% ആയിരുന്നു. ജിഎസ്ടിക്ക് കീഴിൽ ഇത് 18% ആയി കുറച്ചു. മിക്‌സികൾ, ഗ്രൈൻഡറുകൾ, റഫ്രിജറേറ്ററുകൾ, വാക്വം ക്ലീനറുകൾ, ടെലിവിഷൻ (27 ഇഞ്ച്), വാഷിങ് മെഷീനുകൾ തുടങ്ങിയ സാധാരണ ഉപയോഗത്തിലുള്ള ഇലക്ട്രിക്കൽ ഇനങ്ങളുടെ ശരാശരി ജിഎസ്ടിക്ക് മുമ്പുള്ള നികുതി 31.5% ആയിരുന്നത് ഇപ്പോൾ 12% ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവ ഇപ്പോൾ ആഡംബര വസ്തുക്കളല്ലെന്നും  മധ്യവർഗത്തിന് അവശ്യവസ്തുക്കളാണെന്നും സീതാരാമൻ ചൂണ്ടിക്കാട്ടി.കേന്ദ്രത്തിന്റെ നഷ്ടപരിഹാര കൈമാറ്റം കണക്കിലെടുക്കാതെ തന്നെ ജിഎസ്ടി നിലവിൽ വന്നതിന് ശേഷം സംസ്ഥാന സർക്കാരുകളുടെ വരുമാന വർദ്ധനയും മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.