- Trending Now:
ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കായുള്ള സോണൽ/സംസ്ഥാന തലത്തിലുള്ള പരാതി പരിഹാര സമിതിയുടെ രൂപീകരണത്തിനായുള്ള ആദ്യ യോഗം 2025 ഏപ്രിൽ 22 ന് തിരുവനന്തപുരത്തെ താജ് വിവാന്തയിൽ നടന്നു.
സിജിഎസ്ടി തിരുവനന്തപുരം മേഖലാ ചീഫ് കമ്മീഷണർ ശ്രീ എസ്. കെ. റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിജിഎസ്ടി തിരുവനന്തപുരം കമ്മീഷണറേറ്റ് കമ്മീഷണർ ശ്രീ കെ. കാളിമുത്തു, കേരള ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ ശ്രീ എബ്രഹാം എസ്. റെൻ എന്നിവർ പങ്കെടുത്തു. ചാർട്ടേഡ് അക്കൗണ്ടന്റുമാർ, നികുതി അഡ്വക്കേറ്റുകൾ, ടാക്സ് പ്രാക്ടീഷണർമാർ എന്നിവരുടെ ട്രേഡ് അസോസിയേഷനുകളിൽ നിന്നും പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുത്തു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട വിവിധ ആശങ്കകൾ ഉന്നയിക്കാൻ പ്ലാറ്റ്ഫോം പങ്കാളികളെ അനുവദിച്ചു. ഇവ:
റിട്ടേൺ ഫയലിംഗ് സമയത്ത് നേരിടുന്ന സാങ്കേതിക ബുദ്ധിമുട്ടുകൾ.
ആംനസ്റ്റി പദ്ധതി പ്രകാരം ഇളവ് അപേക്ഷകൾ സമർപ്പിക്കുന്നതിലെ വെല്ലുവിളികൾ.
ഇ-ഇൻവോയ്സിംഗ് നടപ്പിലാക്കിയിട്ടും ഇ-വേ ബില്ലുകളുടെ ആവശ്യകത തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ.
ഗവണ്മെന്റ് കോൺട്രാക്ടർമാർക്ക് പിഴ ചുമത്താതെ, പണം നൽകേണ്ട തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ജിഎസ്ടി അടയ്ക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥന.
ഉന്നയിച്ച പ്രശ്നങ്ങൾ സഹകരണത്തിന്റെയും പ്രതികരണാത്മകമായ ഭരണത്തിന്റെയും മനോഭാവത്തിൽ പരിശോധിച്ച് പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്തുന്നതിനും നികുതിദായക സൗഹൃദാന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഈ സംരംഭത്തെ പങ്കാളികൾ സ്വാഗതം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.