- Trending Now:
കോഴിക്കോട് താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി ജി.എസ്.ടി. വകുപ്പ് രേഖപ്പെടു ത്തി. അംഗത്വമെടുക്കുന്നതിന് ജി .എസ്.ടി. വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുള്‍പ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്.
മെഗാഷോകള്‍ സംഘടിപ്പിക്കുമ്പോള്‍ അത് ജി.എസ്.ടി. പരിധിയിലുള്‍പ്പെടും. എന്നാല്‍, അമ്മ ഇത്തര ത്തില്‍ നികുതി അടച്ചിട്ടില്ലെന്ന്‌നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴി ഇ ക്കോട് സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജന്റ്‌സ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.അമ്മ സംഘടന ട്രസ്റ്റ് ആണെന്നും സംഭാവനയായാണ് പണം സ്വീകരിക്കുന്നതെന്നുമായിരുന്നു നേരത്തേ സ്വീകരിച്ച നിലപാട്.
എന്നാല്‍, ആറുമാസം മുമ്പ് ജി .എസ്.ടി. വകുപ്പ് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് അമ്മ ജി.എസ്. ടി. രജിസ്‌ട്രേഷനെടുത്തു.45 ലക്ഷം രൂപ നികുതിയും അടച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.