- Trending Now:
ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെടുന്നവരുടെ ആകെ മൊത്തം വിറ്റുവരവ് പ്രതിവര്‍ഷം 20 ലക്ഷം രൂപയില്‍ കൂടുതാലാണെങ്കില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കേണ്ടത് നിര്‍ബന്ധമാണ്
ഒരു സ്ഥാപനം അത് ചെറുതോ വലുതോ ആകട്ടെ ആരംഭിക്കുമ്പോള്‍ തന്നെ ജിഎസ്ടി രജിസ്‌ട്രേഷനെ കുറിച്ചുള്ള സംശയങ്ങളും നിര്‍ദ്ദേശങ്ങളും ഒക്കെ ഏതൊരു സംരംഭകനും കേട്ടുതുടങ്ങും.പലര്‍ക്കും ജിഎസ്ടിയെ കുറിച്ച് അറിയാമെങ്കിലും ജിഎസ്ടിയ്ക്കുള്ളിലുള്ള ഇളവുകളെ കുറിച്ച് വിവരങ്ങള്‍ അജ്ഞാതമായിരിക്കും.ഈ ലേഖനത്തിലൂടെ ചെറുകിട ബിസിനസുകള്‍ക്കായി ജിഎസ്ടിയിലുള്ള പ്രത്യേക ഇളവുകള്‍ പരിചയപ്പെടാം...
ജിഎസ്ടി എന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ ? എന്നാലും ഒരിക്കല്‍ കൂടി പറയാം,രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഏറ്റവും വലിയ നികുതിയാണ് ചരക്ക് സേവന നികുതി അഥവ ജിഎസ്ടി.ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണവുമായി ബന്ധപ്പെടുന്നവരുടെ ആകെ മൊത്തം വിറ്റുവരവ് പ്രതിവര്‍ഷം 20 ലക്ഷം രൂപയില്‍ കൂടുതാലാണെങ്കില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ എടുക്കേണ്ടത് നിര്‍ബന്ധമാണ്.ചില പ്രത്യേക സംസ്ഥാനങ്ങളുടെ കാര്യത്തില്‍ 20 ലക്ഷം എന്ന പരിധി 10 ലക്ഷമാക്കി കുറച്ചിട്ടുണ്ട്.ചുരുക്കത്തില്‍ ഇതാണ് ജിഎസ്ടി.
ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കുന്ന ചെറുകിട ബിസിനസുകള്‍ക്ക് ചില നിബന്ധനങ്ങള്‍ക്ക് വിധേയമായി കൊണ്ട് തന്നെ കൊമ്പോസിഷന്‍ സ്‌കീം എന്ന പദ്ധതി തെരഞ്ഞെടുത്ത് ചില ഗുണങ്ങള്‍ നേടാം.
ഒന്നര കോടിയില്‍ താഴെ മാത്രം വിറ്റുവരവുള്ള വില്‍പനക്കാര്‍, ഉല്‍പാദകര്‍ എന്നിവര്‍ക്ക് കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാം. എന്നാല്‍ ഐസ്‌ക്രീം, എഡിബിള്‍ ഐസ്, പാന്‍മസാല, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദകര്‍ക്ക് ഇത് പറ്റില്ല.റസ്റ്റോറന്റ്,കാറ്ററിംഗ് സര്‍വ്വീസുകള്‍ക്കും ഈ പദ്ധതി തെരഞ്ഞെടുക്കാം.
കോമ്പോസിഷന്‍ സ്‌കീം തെരഞ്ഞെടുത്താല്‍ കുറഞ്ഞ നികുതി ബാധ്യതയാണ് ബിസിനസുകാര്‍ക്ക് വരുന്നത് അതുകൊണ്ട് തന്നെ ബിസിനസിന്റെ പ്രവര്‍ത്തന മൂലധനത്തെ സാരമായി ബാധിക്കാറില്ല.പോരാത്തതിന് മൂ്ന്ന് മാസത്തെ വിറ്റുവരവിന്റെ ഒരു ചെറിയ ശതമാനം മാത്രം നികുതിയായി അടച്ചാല്‍ മതിയാകും.ഉപഭോക്താവില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തവുമില്ല.
കോമ്പോസിഷന്‍ സ്‌കീമിലുള്ളവരുടെ നികുതി ബാധ്യത വളരെ ചെറുതാണെന്ന് പറഞ്ഞല്ലോ. ഉത്പാദകര്‍,വിതരണക്കാര്‍ എന്നിവര്‍ അവരുടെ വിറ്റുവരിന്റെ 1 ശതമാനവും റസ്റ്റോറന്റ് ,കാറ്ററിംഗ് സേവനദാതാക്കള്‍ക്ക് അവരുടെ വിറ്റുവരിന്റെ 5 ശതമാനവും നികുതിയായി നല്‍കിയാല്‍ മതിയാകും.
എന്നാല്‍ അതേസമയം കോമ്പോസിഷന്‍ സ്‌കീമില്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ എടുത്ത സംസ്ഥാനത്തിന് പുറത്തേക്ക് വില്‍പ്പന നടത്താന്‍ അനുവാദം ലഭിക്കില്ല
അതുപോലെ പര്‍്‌ച്ചേഴ്‌സ് നടത്തിയപ്പോള്‍ നല്‍കിയ നികുതിക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ല.വ്യക്തമായി പറഞ്ഞാല്‍ സര്‍ക്കാരിലേക്ക് നികുതി അടയ്ക്കുന്ന സമയത്ത് പര്‍ച്ചേഴ്‌സ് ചെയ്തപ്പോള്‍ നല്‍കിയ നികുതിയില്‍ കിഴിവ് കിട്ടില്ല.
വളരെ പ്രധാനപ്പെട്ട ഒരു കാര്യം കോമ്പോസിഷന്‍ സ്‌കീമില്‍ രജിസ്‌ട്രേഷന്‍ എടുത്ത ബിസിനസുകള്‍ വില്‍പ്പന നടത്തുമ്പോള്‍ ഉപഭോക്താവിന്റെ കയ്യില്‍ നിന്നും നികുതി പിരിക്കാന്‍ വിലക്കുണ്ട്.
നികുതിദായകന്‍ അവരുടെ ബിസിനസുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുന്ന എല്ലാ ബോര്‍ഡുകളിലും നോട്ടീസുകളിലും ' കോമ്പാസിഷന്‍ ടാക്‌സബിള്‍ പേഴ്‌സണ്‍ എന്നും വിതരണ ബില്ലില്‍ കോമ്പോസിഷന്‍ ടാക്‌സബിള്‍ പേഴ്‌സണ്‍, നോട്ട് എലിജിബിള്‍ ടു കളക്ട് ടാക്‌സ് ഓണ്‍ സപ്ലൈസ് എന്നും പരാമര്‍ശിക്കേണ്ടതുണ്ട്
ചെറുകിട കച്ചവടക്കാരെ വളരെ അധികം ആകര്‍ഷിക്കുന്ന ജിഎസ്ടിയിലെ ഒന്നാണ് കോമ്പോസിഷന്‍ സ്‌കീം എങ്കിലും ഇതിനു പിന്നിലെ ചില പ്രശ്‌നങ്ങള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമായും തുടക്കത്തില്‍ പറഞ്ഞത് പോലെ ഒന്നരക്കോടി വരെ വിറ്റുവരവുള്ള സാധാരണ ബിസിനുകാര്‍ക്ക് കോമ്പോസിഷന്‍ സ്‌കീമിന് അര്‍ഹതയുണ്ടെങ്കിലും ഇത് നിയമപരമായി പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല അതുകൊണ്ട് തന്നെ നിലവില്‍ ഈ പരിധി 1 കോടി രൂപയാണെന്നത് പലപ്പോഴും ബിസിനസുകാര്‍ ശ്രദ്ധിക്കാറില്ല.
ഇന്‍പുട്ട് ടാക്‌സ് കിട്ടില്ലെന്നതും അതുപോലെ സാധാരണ ഡീലര്‍മാരുടെ കൈയില്‍നിന്നും സാധനങ്ങള്‍ വാങ്ങുന്ന കണ്‍സ്യൂമര്‍ക്ക് സാധനത്തിന്റെ വിലയും നികുതിയും ഒക്കെ ഇന്‍വോയിസില്‍ നിന്ന് മനസിലാക്കാമെങ്കിലും കോമ്പോസിഷന്‍ സ്‌കീമിലെ നികുതിദായകരെ സംബന്ധിച്ച് ഒരു സാധനത്തിന്റെ യഥാര്‍ത്ഥ ചെലവും വിലയും എവിടെയും വ്യകത്മാകുന്നില്ലെന്നത് ബിസിനസുകാരന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കാം.ഈ കാരണങ്ങളൊക്കെയാണ് ഒക്കെയാണ് കോമ്പോസിഷന്‍ നികുതിയിലെ പ്രശ്‌നങ്ങളായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.