- Trending Now:
പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും ബാങ്ക് നല്‍കുന്ന ചെക്ക് ബുക്കിനുമടക്കം വില കൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ചെക്ക് ബുക്കിന് 18% ആണു നികുതി. പുതിയ നിരക്കുകള്‍ ജൂലൈ 18നു പ്രാബല്യത്തില്‍ വരും.
മുന്‍പ് ബ്രാന്‍ഡഡ് ആയി വില്‍ക്കുന്ന ചില ഉല്‍പന്നങ്ങള്‍ക്കായിരുന്നു നികുതി. ഇതു നികുതിവെട്ടിപ്പിനു കാരണമാകുമെന്നതിനാല്‍ ബ്രാന്‍ഡഡ്, ബ്രാന്‍ഡഡ് അല്ലാത്തത് എന്ന വ്യത്യാസമില്ലാതെ നികുതി ഏര്‍പ്പെടുത്തി. പ്രീ-പാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര അടക്കമുള്ളവയ്ക്കും വില കൂടും.
ദിവസം 5000 രൂപയ്ക്കു മുകളില്‍ വാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി ചുമത്തും. നിലവില്‍ ഇവ രണ്ടിനും ജിഎസ്ടി ബാധകമായിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.