- Trending Now:
കോവിഡ് 19 പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിച്ചതോടെയാണ് നമ്മുടെ സംസ്ഥാനം പ്രതിസന്ധി കാലത്തും നിലനിന്നു പോകുന്ന സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന സംരംഭങ്ങളെ കുറിച്ച് കാര്യമായി ആലോചിക്കുന്നത്.വീടുകളില്‍ തന്നെ ഇരുന്ന് വരുമാനം നേടാന്‍ സാധിക്കുന്ന ചെറുകിട സംരംഭങ്ങളുടെ ജനപ്രീതി വര്‍ദ്ധിക്കുന്നത് അങ്ങനെ കോവിഡ് കാലത്താണ്.
സുരക്ഷിതമല്ലാത്ത തൊഴില്‍ മേഖലകളില്‍ നിന്ന് തിരികെയെത്തുന്നവര്‍ക്കും പുതിയ തൊഴിലന്വേഷകര്‍ക്കും ഉപജീവനത്തിനായി ആശ്രയിക്കാവുന്ന സുരക്ഷിത മേഖലകൂടിയാണ് ഇത്തരം നാനോ കുടുംബ സംരംഭങ്ങള്‍. വീടുകളില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുകവഴി ദൈനംദിന ജീവിതത്തില്‍ നാം ഉപയോഗിക്കുന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന നിരവധി ഉത്പന്നങ്ങള്‍ നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും.
അന്യസംസ്ഥാന ഉത്പന്നങ്ങളുടെ വില്പനയിലൂടെ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്ന പണം പ്രാദേശികമായി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ നമ്മുടെ നാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് ജനങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയെയും മികച്ചതാക്കും.
വീടുകളില്‍ ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങളും വൈദ്യുത ലഭ്യതയും കൊണ്ട് തന്നെ ആരംഭിക്കാവുന്ന നിരവധി ചെറുകിട സംരംഭങ്ങളുണ്ട്.അക്കൂട്ടത്തില്‍ മികച്ച വരുമാന സാധ്യതയുള്ളതാണ് ചെറുകിട ഓയില്‍ ഹബ്ബുകള്‍.
മലയാളികള്‍ക്ക് എണ്ണയില്ലാതെ ഭക്ഷണമെയില്ലെന്ന പോലെയാണ്.വിപണികളിലാണെങ്കില്‍ മായം കലര്‍ന്ന എണ്ണകളെ കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും നിറഞ്ഞിരിക്കുന്ന അവസരത്തില്‍ ശുദ്ധമായ എണ്ണ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ അത് മികച്ച തൊഴില്‍ അവസരം കൂടിയാണ് തുറക്കുന്നത്.
വീട്ടിലോ സമീപപ്രദേശങ്ങലിലോ ചെറുകിട യന്ത്രങ്ങള്‍ ഉപയോഗിച്ച് നമ്മുടെ വെളിച്ചണ്ണ,കടല എണ്ണ എന്നിങ്ങനെയുള്ള ഭക്ഷ്യ എണ്ണകള്‍ നിര്‍മ്മിച്ച് ഉടനടി വില്‍ക്കാന്‍ കഴിയുന്ന കേന്ദ്രങ്ങളോട് ജനവിശ്വാസം കൂടും.ഇത്തരം ഇടങ്ങളാണ് ചെറുകിട ഓയില്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ഹബ്ബുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
കലര്‍പ്പില്ലാത്ത എണ്ണകള്‍ വിശ്വസ്ത്യതയോടെ വാങ്ങാന്‍ കഴിയുന്ന ഇടമായി ഈ ചെറുകിട ഓയില്‍ ഹബ്ബുകളെ മാറ്റിയെടുക്കാം. ചെറിയ മുതല്‍ മുടക്കില്‍ ഒരു ഉപജീവന സംരംഭം എന്ന നിലയില്‍ പ്രാദേശികമായി ആരംഭിക്കാം. 100 സ്‌ക്വയര്‍ ഫീറ്റ് കടമുറിയോ വിപണന സൗകര്യം ഒരുക്കാന്‍ കഴിയുന്ന റോഡുവക്കുകളിലുള്ള വീടുകളിലോ എണ്ണ നിര്‍മ്മാണ വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കാവുന്നതെയുള്ളു.ചെറുകിട സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് നല്കിയിരിക്കുന്ന അനുമതി പ്രകാരം വീട്ടില്‍ ലഭ്യമായ വൈദ്യുതി തന്നെ സംരംഭത്തിനും ഉപയോഗപ്പെടുത്താം.
ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ രജിസ്‌ട്രേഷനും ഉദ്യോഗ് രജിസ്‌ട്രേഷനും എടുത്ത് ധൈര്യമായി സംരംഭം ആരംഭിക്കാം.ഒരു ലക്ഷത്തോളം രൂപ മൂലധനമായി വേണ്ടിവരുമെങ്കിലും നിക്ഷേപത്തിന് ആനുപാതികമായി സബ്‌സിഡിയും മറ്റ് പല സര്‍ക്കാര്‍ അനൂകൂല്യങ്ങളും എംഎസ്എംഇ ലോണുകളും ലഭിക്കും.
പ്രാദേശിക വിപണി ലക്ഷ്യം വയ്ക്കുന്നതിനാല്‍ നാട്ടുകാരും പരിചയക്കാരും തന്നെയാവും ഉപഭോക്താക്കള്‍.വനിതകള്‍ക്ക് പോലും കഷ്ടപ്പാടില്ലാതെ ജോലി ചെയ്ത് മികച്ച വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്ന സുരക്ഷിതമായ ചെറുകിട സംരംഭ മേഖളയാണ് എണ്ണ നിര്‍മ്മാണ വിതരണ കേന്ദ്രങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.