- Trending Now:
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്റെ കുടിശികകൾ തീർക്കാനുള്ള തുക അനുവദിച്ച് സർക്കാർ. ആറ് കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സ്‌റ്റേഡിയം നടത്തിപ്പ് നിര്‍വഹിക്കുന്ന കമ്പനിക്കാണ് തുക അനുവദിച്ച് നൽകിയത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെഎസ് ആൻഡ് എഫ്എല്‍) വരുത്തിയ കുടിശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.
ഡിബിഒടി (ഡിസൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആൻഡ് ട്രാന്‍സ്ഫര്‍) രീതിയില്‍ നിർമിച്ച സ്‌റ്റേഡിയമാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം. കെഎസ്എഫ്എല്ലിനാണ് 2027 വരെ ഇതിന്റെ അവകാശമുള്ളത്. എന്നാൽ സ്റ്റേഡിയത്തിന്റെ കാര്യത്തിൽ കനത്ത അനാസ്ഥയാണ് ഇവർ കാട്ടിയിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ആന്വിറ്റി തുക ആറ് കോടിയോളം രൂപ സര്‍ക്കാര്‍ പിടിച്ചുവച്ചത്. 2019-20 കാലയളവിലെ ആന്വിറ്റിയില്‍ നിന്ന് പിടിച്ചുവെച്ച തുകയാണ് ഇപ്പോള്‍ സർക്കാർ അനുവദിച്ചിരിക്കുന്നത്.
പ്രോപ്പര്‍ട്ടി ടാക്‌സ് 2.04 കോടി, വൈദ്യുതി ചാര്‍ജ് കുടിശിക 2.96 കോടി, വെള്ളക്കരം 64.86 ലക്ഷം, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിനുള്ള 5.36 ലക്ഷം എന്നിങ്ങനെയാണ് നിലവില്‍ സ്റ്റേഡിയത്തിന് കുടിശികയുള്ളത്. സർക്കാർ നൽകിയ ആറ് കോടിയിൽ നിന്ന് ഈ കുടിശികള്‍ തീര്‍ക്കുന്നതിന് ആവശ്യമായ തുക നല്‍കാന്‍ സ്‌പോട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ് ഡയറക്ടര്‍ നടപടി സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.