Sections

കേരളത്തിലെ പുതിയ മെട്രോയ്ക്ക് പച്ചക്കൊടി

Tuesday, Sep 13, 2022
Reported By admin
metro

1,957 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്

 

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.11 സ്റ്റേഷനുകളിലൂടെ 11 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന  റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണത്തിനാണ് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്.1,957 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്.ആലുവയില്‍ ആരംഭിച്ച് പേട്ടയില്‍ അവസാനിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2014 ഡിസംബര്‍ മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാണ്.

2017ല്‍ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിധ്യത്തില്‍ കമ്മിഷന്‍ ചെയ്ത രണ്ടാം ഘട്ടമാണ്  നിലവില്‍ ആരംഭിക്കാനിരിക്കുന്നത്.JLN സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക്  പരിസരമടക്കം ഉള്‍ക്കൊള്ളുന്നതാണ് രണ്ടാം ഘട്ടം.പദ്ധതി മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റി ആശയത്തെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.