- Trending Now:
നാറാത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളിൽ നിന്നും ഹരിത കർമസേനാംഗമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. അപേക്ഷകൾ നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമപ്പിക്കണം. വിശാദാംശങ്ങൾ നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കും.
പിണറായി കമ്മ്യൂണിറ്റി സെന്ററിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻ കീഴിൽ എൽ.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫർമസിസ്റ്റ്, ആംബുലൻസ് ഡ്രൈവർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെ ഒരു വർഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോൺ : 0490 2342710.
ജില്ലയിൽ ആരോഗ്യ വകുപ്പിൻ കീഴിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴിവുകളിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികൾ ടി.സി.എം.സി/കെ.എം.സി രജിസ്ട്രേഷൻ അടക്കമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇൻ ഇന്റർവ്യൂവിലൂടെയായിരിക്കും നിലവിൽ ഉള്ള ഒഴിവുകളിൽ നിയമിക്കുക. മാർച്ച് ഒന്ന് മുതൽ അപേക്ഷകൾ സ്വീകരിക്കും. ഫോൺ : 0497 2700709.
തലശ്ശേരിയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മ്യൂസിക് അധ്യാപകന്റെ ഒരു ഒഴിവ് നിലവിലുണ്ട്. തലശ്ശേരി താലുക്കിൽ താമസിക്കുന്ന ഡിഗ്രി/ ഡിപ്ലോമ ഇൻ മ്യൂസിക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 18- 41 വരെയാണ് പ്രായപരിധി. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിനകം തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസിളവ് ലഭിക്കും.
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം മാർച്ച് നാലിന് രാവിലെ പത്തിന് നടക്കും. എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെൻറ് മെക്കാനിക്/മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037.
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് ഉള്ളത്. സർക്കാർ അംഗീകൃത എംബിബിഎസ് സർട്ടിഫിക്കറ്റ്/ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 27ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 04933230156.
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്) കീഴിലുള്ള പൊയ്യ ഫാമിൽ ദിവസവേതനാടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കുന്നു. ഏഴാം ക്ലാസ് പൂർത്തിയായ 45 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. യോഗ്യരായവർ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 28 വൈകീട്ട് നാലിന് മുമ്പ് ഓഫീസിൽ നേരിട്ട് നൽകേണ്ടതാണ്. ഫോൺ: 8078030733.
ഷൊർണ്ണൂർ നഗരസഭ പരിധിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് 35 വയസ്സ് കവിയാത്ത 18 വയസ്സ് തികഞ്ഞ ഷൊർണ്ണൂർ നഗരസഭയിലെ ഇരുപത്തി അഞ്ചാം വാർഡിൽ സ്ഥിര താമസമാക്കിയ വനിതകൾക്കാണ് അപേക്ഷിക്കാൻ അവസരം.വർക്കർക്ക് പ്ലസ്ടു വും ഹെൽപ്പർക്ക് പത്താം ക്ലാസ്സുമാണ് യോഗ്യത. അപേക്ഷകൾ ഫെബ്രുവരി 25 നു മുൻപായി ഷൊർണ്ണൂരിൽ പ്രവർത്തിക്കുന്ന ഒറ്റപ്പാലം അഡിഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിൽ നൽകണമെന്ന് ഐ.സി.ഡി.എസ് ഒറ്റപ്പാലം അഡീഷ്ണൽ ചൈൽഡ് ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ : 0466 2245627.
തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്പെഷ്യൽ ക്ലർക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ആർമി/ നേവി/ എയർഫോഴ്സ് സേനാവിഭാഗങ്ങളിൽ നിന്ന് ക്ലർക്ക് തസ്തികയിൽ വിരമിച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടന്മാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസക്കാലയളവിലേക്കാണ് നിയമനം. ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ: a2dsw2024@gmail.com, ഫോൺ: 0471-2303654. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.
കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നാറ്റ്പാക് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kseste.kerala.gov.in സന്ദർശിക്കുക. അപേക്ഷ 2025 മാർച്ച് 20 വൈകിട്ട് 5 വരെ സ്വീകരിക്കും.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡയറ്റീഷ്യൻ തസ്തികയിലേക്ക് 925 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: പ്ലസ് ടു , ബി.എസ്.സി, എം എസ്.സി ഇൻ ഫുഡ് ആന്റ് ന്യൂട്രീഷ്യൻ/ക്ലിനിക്കൽ ന്യൂട്രിഷ്യൻ ആന്റ് ഡയറ്ററ്റിക്സ്/ഫാമിലി ആന്റ് കമ്മ്യൂണിറ്റി സയൻസ്. താത്പര്യമുള്ളവർക്ക് യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് മൂന്നിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. പ്രായപരിധി 18-36. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും.
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജനറൽ മെഡിസിൻ അന്റ് ഡെർമറ്റോളജി വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ആറുമാസകാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർക്ക് വയസ്സ്, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സി.സി.എം ഹാളിൽ ഇന്ന് (ഫെബ്രുവരി 25ന് ) നടക്കുന്ന വാക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. അന്നേ ദിവസം രാവിലെ 10.30 മുതൽ 11 വരെ ആയിരിക്കും രജിസ്ട്രേഷൻ. ഫോൺ : 0484 2754000.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.