- Trending Now:
പച്ചതേങ്ങ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം 10 ദിവസത്തിനുള്ളിൽ നൂറായി ഉയർത്തുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നിലവിൽ 62 കേന്ദ്രങ്ങൾ വഴിയാണ് കൃഷിവകുപ്പ് തേങ്ങ സംഭരിക്കുന്നത്. പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിൽ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തി തേങ്ങ സംഭരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കാർഷിക ഉൽപന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുമെന്നും 2023 ജനുവരിയോടെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.