Sections

ദിവസവും മനസിൽ ആവർത്തിക്കേണ്ട ഗ്രാറ്റിറ്റിയൂഡ് അവഫർമേഷനുകൾ

Saturday, Sep 09, 2023
Reported By Soumya
Gratitude Affirmations

ഗ്രാറ്റിറ്റിയൂഡ് ജെർണൽ പോലെ വളരെ പ്രധാനപ്പെട്ടതാണ് ഗ്രാറ്റിറ്റിയൂഡ് അഫർമേഷൻ. സമയം കിട്ടുമ്പോഴൊക്കെ മനസ്സിൽ ആവർത്തിക്കേണ്ട ചില ഗ്രാറ്റിറ്റിയൂഡ് അഫർമേഷനെ കുറിച്ചാണ് താഴെ പറയുന്നത്.

  • എന്റെ ജീവിതത്തിൽ ഇതുവരെ നേരിടേണ്ടി വന്നിട്ടുള്ള എല്ലാ കാര്യങ്ങൾക്കും നന്ദി പറയുന്നു.
  • എന്നിൽ ഒരുപാട് സ്നേഹവും സമൃദ്ധിയും നിറച്ചതിന് നന്ദി പറയുന്നു.
  • എല്ലാവരോടും പുഞ്ചിരിയോടുകൂടി പെരുമാറുന്നതിന് നന്ദി പറയുന്നു.
  • ഇപ്പോൾ ഞാൻ ആസ്വദിക്കുന്ന എല്ലാ നിമിഷങ്ങൾക്കും നന്ദി പറയുന്നു.
  • ഞാൻ ചോദിക്കുന്നത് എല്ലാം എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതിന് നന്ദി പറയുന്നു.
  • എന്റെ ഈ ആരോഗ്യമുള്ള ശരീരത്തിനോട് നന്ദി പറയുന്നു.
  • നല്ല സമ്പത്ത് കൊണ്ട് എന്റെ ജീവിതം നിറച്ചതിന് നന്ദി പറയുന്നു.
  • എന്റെ ജീവിതം സമൃദ്ധിയാൽ അനുഗ്രഹീതമാണ് എന്നുള്ളത് നന്ദി പറയുന്നു.
  • എന്നെ സ്നേഹിക്കുന്ന നല്ല സുഹൃത്തുക്കളെ കിട്ടിയതിന് ഞാൻ നന്ദി പറയുന്നു.
  • ഒരുപാട് നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യാൻ സാധിച്ചതിന് ഞാൻ നന്ദി പറയുന്നു.
  • എന്നെ പരിപൂർണ്ണമായി പിന്തുണയ്ക്കുന്ന ഒരു കുടുംബം കിട്ടിയതിന് ഞാൻ നന്ദി പറയുന്നു.
  • എനിക്ക് ചുറ്റുമുള്ള പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന ഭംഗി ആസ്വദിക്കാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു.
  • എന്റെ ജീവിതം സ്നേഹത്താലും സമാധാനത്തിലും അനുഗ്രഹീതമായതിനന് ഞാൻ നന്ദി പറയുന്നു.
  • എന്റെ ജീവിതം അറിവിനാലും വിജയത്തിനാലും അനുഗ്രഹീതമായതിന് ഞാൻ നന്ദി പറയുന്നു.
  • ഓരോ നിമിഷവും ഉയർച്ചയിലേക്ക് നന്മയിലേക്കും എന്നെ നയിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ച സൃഷ്ടാവിന് ഞാൻ നന്ദി പറയുന്നു.

ഈ അഫർമേഷനുകളിൽ നിന്നും നിങ്ങളുടെ ജീവിതത്തിന് അനുയോജ്യമായ അഫർമേഷൻ തിരഞ്ഞെടുക്കുക. ഒരിക്കലും നെഗറ്റീവ് ആയ കാര്യങ്ങൾ ഈ സമയങ്ങളിൽ ചിന്തിക്കാതിരിക്കുകയും ഫീൽ ചെയ്യാതിരിക്കുകയോ ചെയ്യുക. ഇതിൽ ചിലത് നിങ്ങളുടെ ജീവിതവുമായി ചേരുന്നതും മറ്റു ചിലത് ചേരാത്തവയും ആയിരിക്കാം. ചേരാത്ത കാര്യങ്ങൾ അഫർമേഷൻ ആയി പറയാൻ ശ്രമിക്കേണ്ട. ചേരുന്നവ മാത്രം എടുത്താൽ മതിയാകും. രാത്രി കിടക്കുന്നതിനു മുൻപ് രാവിലെ എണീറ്റ് ഉടനെയും അഫർമേഷൻസ് പറയുന്നത് വളരെയധികം ഗുണകരമാണ്.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.