- Trending Now:
ഗ്രാമീൺ ക്രെഡിറ്റ് സ്കോർ സംവിധാനത്തിനുള്ള നിർദ്ദേശമാണ് മൈക്രോ ഫിനാൻസ് മേഖലയുടെ കാഴ്ചപ്പാടിൽ 2025-ലെ ബജറ്റിലെ ഏറ്റവും മികച്ച പ്രഖ്യാപനമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു. സ്വാശ്രയ സംഘ അംഗങ്ങളുടെ വായ്പ ആവശ്യങ്ങൾക്ക് അനുസരിച്ച് സേവനം നൽകാൻ ഇതു സഹായകമാകും. മെച്ചപ്പെട്ട വായ്പ അച്ചടക്കം പ്രോൽസാഹിപ്പിക്കാൻ മാത്രമല്ല, ബോധപൂർവ്വം കുടിശിക വരുത്തുന്നവരെയും റിംഗ്ലീഡർമാരെയും ഇവിടെ നിന്ന് ഒഴിവാക്കാനും ഈ സ്കോറിങ് രീതി സഹായകമാകും. മൈക്രോ ഫിനാൻസ് വ്യവസായത്തിൻറെ ദീർഘകാല ആരോഗ്യത്തിന് വളരെ ഗുണകരമായ പദ്ധതിയാണിതെന്ന് മൊത്തത്തിൽ പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.