Sections

കേന്ദ്രബജറ്റ്; പുരോഗതിയ്ക്കായുള്ള അവസരങ്ങൾഉപയോഗപ്പെടുത്തണം - ഇൻഫോപാർക്ക് സെമിനാറിൽ വിദഗ്ധർ

Sunday, Jul 28, 2024
Reported By Admin
Grab opportunities, experts at Infopark seminar on Budget

കൊച്ചി: കേന്ദ്രബജറ്റിൽ സമഗ്ര പുരോഗതി ലക്ഷ്യം വച്ചുള്ള അവസരങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തണമെന്ന് ഇൻഫോപാർക്ക് സംഘടിപ്പിച്ച ഓൺലൈൻ വിശകലനത്തിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. അഭ്യസ്തവിദ്യർക്കും, ടെക്നോളജി കമ്പനികൾക്കും, കോർപറേറ്റുകൾക്കും മികച്ച അവസരങ്ങളാണ് ബജറ്റ് നിർദ്ദേശമെന്നും അഭിപ്രായമുയർന്നു.

സ്റ്റൈപൻറോടു കൂടിയുള്ള ഇൻറേൺഷിപ്പ്, സ്റ്റൈപൻറ് നൽകുന്നതിന് സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് ഗ്ലോബൽ ട്രാൻസ്ഫർ പ്രൈസിംഗ് സർവീസസിൻറെ പാർട്ണറായ പ്രദീപ് എ അഭിപ്രായപ്പെട്ടു. കോർപറേറ്റ് നികുതി കുറയ്ക്കാൻ തീരുമാനിച്ചത് രാജ്യത്ത് നിക്ഷേപം നടത്തുന്നതിന് കമ്പനികൾക്ക് ആത്മവിശ്വാസം പകരും. ബജറ്റിലെ നിർദ്ദേശങ്ങൾ ശരിയായി ഉപയോഗിച്ചാൽ വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ എന്നിവർക്ക് ഏറെ ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യ സ്വത്തിൻറെ നികുതിയിൽ കുറവു വരുത്തിയത് രാജ്യത്തെ പൗരന്മാർക്ക് ഗുണകരമാണെന്ന് ബിഎസ്ആർ ആൻഡ് കോ. എ എ പിയെന്ന സ്ഥാപനത്തിൽ നിന്നുള്ള ആനന്ദ് ഭണ്ഡാരി പറഞ്ഞു. എന്നാൽ വിദേശപൗരന്മാരുടെ സ്ഥാവര സ്വത്തിലുള്ള നികുതിയിൽ കുറവ് വരുത്താത്തത് വിദേശപണം രാജ്യത്തെ വിപണിയിലേക്ക് വരുന്നതിന് കുറവു വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജിഎസ്ടി നിയമത്തിൽ ഏർപ്പെടുത്തിയ ഭേദഗതികൾ നികുതിദായകർക്ക് ഏറെ സഹായകരമാണെന്ന് ബിഎസ്ആർ ആൻഡ് കോ. എ എ പിയെന്ന സ്ഥാപനത്തിൽ നിന്നുള്ള സവിത് വി ഗോപാ പറഞ്ഞു. ജിഎസ്ടി മുൻകൂറായി അടയ്ക്കാത്തവർക്കോ, അല്ലെങ്കിൽ കുറച്ചു മാത്രം അടച്ചവർക്കോ ഇനി മുതൽ നിയമനടപടിയോ പലിശ ഈടാക്കാനുള്ള നടപടികള നേരിടേണ്ടി വരികയില്ല. 2021 നവംബർ 30 ന് മുമ്പ് ജിഎസ്ടി ക്രെഡിറ്റ് സ്വീകരിച്ചവർക്കും ഈ ആനുകൂല്യം ലഭ്യമാണ്. പണം തിരിച്ചടയ്ക്കേണ്ടി വന്നാ സ്വന്തം ഇൻവോയിസ് തയ്യാറാക്കി ക്രെഡിറ്റ് നേടാനും അവസരമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി നികുതി ഘടനയെ കൂടുതൽ യുക്തിസഹമാക്കാനുള്ള നിർദ്ദേശങ്ങളും നൽ കിയിട്ടുണ്ട്.
കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ വിശകലനത്തിനായാണ് ഇൻഫോപാർക്ക് ഓൺലൈൻ ചർച്ച സംഘടിപ്പിച്ചത്. രാജ്യത്തിൻറെ പുരോഗതിയ്ക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും അനുയോജ്യമായ നയങ്ങളും പരിപാടികളും ഇതിലൂടെ വിശകലനം ചെയ്യുകയായിരുന്നു ഉദ്ദേശ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.