- Trending Now:
വിപണിയില്‍ ഇപ്പോള്‍ ചില ഉല്‍പ്പന്നങ്ങള്‍ക്കുള്ള വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നുവെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ വല്ലാതെ ബാധിക്കുന്ന വിധത്തില്‍ ആണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെടുക്കുന്നത് മണ്ണെണ്ണ സബ്‌സിഡിയും കുറച്ചു കൊണ്ടുവരികയാണ്. ഗോതമ്പ് കേരളത്തിലെ 57% കുടുംബങ്ങള്‍ക്ക് ഇനി ലഭിക്കില്ല. ആഗോളതലത്തില്‍ തന്നെ ഭക്ഷ്യക്ഷാമവും കാലാവസ്ഥാവ്യതിയാനവും ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 211616 പുതിയ റേഷന്‍ കാര്‍ഡുകള്‍ നല്‍കി. അനര്‍ഹരായവരുടെ പേരില്‍നിന്ന് 172312 കാര്‍ഡുകള്‍ തിരികെ പിടിച്ചെടുത്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി ആര്‍ ബിനില്‍ കുമാര്‍ അധ്യക്ഷനായി. ഭക്ഷ്യസുരക്ഷാ ഭക്ഷ്യ ഭദ്രതാ സംയോജനത്തിന്റെ ആവശ്യകതകള്‍ എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.