- Trending Now:
സംസ്ഥാന ധന മന്ത്രിമാരുടെ നിര്‍ദേശം കണക്കിലെടുത്താണ് യോഗം നടക്കുക
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും കുതിരപ്പന്തയത്തിനും ജിഎസ്ടി ഈടാക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ഈ ആഴ്ച ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിശോധിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 28 ശതമാനം ജിഎസ്ടി ഈടാക്കുന്നത് സംബന്ധിച്ചാണ് കാര്യങ്ങള്‍ പരിശോധിക്കുക. സംസ്ഥാന ധന മന്ത്രിമാരുടെ നിര്‍ദേശം കണക്കിലെടുത്താണ് യോഗം നടക്കുക.
കസിനോ ഗെയിമുകളില്‍ മത്സരത്തിനുള്ള പ്രവേശന ഫീസ് ഉള്‍പ്പെടെയുള്ള ചെലവഴിക്കുന്ന മുഴുവന്‍ പണത്തിനും നികുതി ചുമത്തണമെന്നാണ് ആവശ്യം. ഓണ്‍ലൈന്‍ ഗെയിമുകളും ഇതില്‍പ്പെടും. പ്രവേശന ഫീസ് കൂടാതെ കസിനോകള്‍ക്കുള്ളില്‍ നിന്നും വാങ്ങിക്കുന്ന ഭക്ഷണം/പാനീയങ്ങള്‍ തുടങ്ങിയവക്കും നികുതി ചുമത്തണമെന്നാണ് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘത്തിന്റെ നിര്‍ദേശം.
നിലവില്‍ കാസിനോകള്‍, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നിവയുടെ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയാണ് ബാധകമായിട്ടുള്ളത്. ഇതിന്റെ ബാക്കി കാര്യങ്ങള്‍ ഗവണ്‍മെന്റിന് തീരുമാനിക്കാം. കാസിനോകള്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് പോര്‍ട്ടല്‍, റേസ് കോഴ്‌സുകള്‍ എന്നിവയുടെ സേവനങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സംസ്ഥാന മന്ത്രിമാരുടെ ഒരു പാനല്‍ കഴിഞ്ഞ വര്‍ഷം മേയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തുന്നതിനുള്ള തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാനല്‍ രൂപീകരിച്ചത്.
പാന്‍ മസാല, പുകയില പോലെയുള്ളവക്ക് തുല്യമാണ് ഓണ്‍ലൈന്‍ ഗെയിമിംഗ്, കുതിരപ്പന്തയം, കാസിനോകള്‍ തുടങ്ങിയവയുടെ സേവനങ്ങളെന്ന് AMRG & അസോസിയേറ്റ്സ് സീനിയര്‍ പാര്‍ട്ണര്‍ രജത് മോഹന്‍ പറഞ്ഞു. അതിനാല്‍ 28% നികുതി ബ്രാക്കറ്റ് ഇവക്ക് അനുയോജ്യമാണ്. എന്നാല്‍ ഈ നിര്‍ദ്ദേശം ആദ്യമൊക്കെ ഖജനാവിന് നേട്ടം ഉണ്ടാക്കിയേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കള്ളപ്പണം വ്യാപകമാക്കുന്നതിലേക്കുള്ള ഒരു കാരണമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.