Sections

ആഗോള വില വര്‍ദ്ധനവില്‍ നിന്ന് പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ഗ്രാന്റ്മായി കേന്ദ്ര സര്‍ക്കാര്‍

Thursday, Oct 13, 2022
Reported By MANU KILIMANOOR

എല്‍പിജിയുടെ അന്താരാഷ്ട്ര വില ഏകദേശം 300 ശതമാനം ഉയര്‍ന്നു


കഴിഞ്ഞ രണ്ട് വര്‍ഷമായി ഗാര്‍ഹിക പാചക വാതക എല്‍പിജി വിറ്റതിന്റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൂന്ന് ഇന്ധന ചില്ലറ വ്യാപാരികള്‍ക്ക് 22,000 കോടി രൂപ ഒറ്റത്തവണ ഗ്രാന്റ് നല്‍കുമെന്ന് ഐ ആന്‍ഡ് ബി മന്ത്രി അനുരാഗ് താക്കൂര്‍ ബുധനാഴ്ച പറഞ്ഞു.ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്ക് ഒറ്റത്തവണ ഗ്രാന്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് എല്‍പിജി വില്‍ക്കുന്നതിലൂടെ അവര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനാണ് ഗ്രാന്റ്.മൂന്ന് സ്ഥാപനങ്ങളും സര്‍ക്കാര്‍ നിയന്ത്രിത വിലയില്‍ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കാണ്  വില്‍പ്പന നടത്തുന്നത്.2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള കാലയളവില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വില ഏകദേശം 300 ശതമാനം ഉയര്‍ന്നു.

അന്താരാഷ്ട്ര എല്‍പിജി വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര എല്‍പിജി ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ദ്ധന പൂര്‍ണ്ണമായി വഹിക്കേണ്ടി വരില്ലെന്ന് മന്ത്രലയം പ്രസ്ഥാവനയില്‍ അറിയിച്ചു.അതനുസരിച്ച്, ഈ കാലയളവില്‍ ആഭ്യന്തര പാചകവാതക വിലയില്‍ 72 ശതമാനം മാത്രമാണ് വര്‍ധിച്ചത്, ഇത് മൂന്ന് സ്ഥാപനങ്ങളെയും കാര്യമായ നഷ്ടത്തിലേക്ക് നയിച്ചു.ഈ നഷ്ടങ്ങള്‍ക്കിടയിലും, മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ അവശ്യ പാചക ഇന്ധനത്തിന്റെ തുടര്‍ച്ചയായ വിതരണം രാജ്യത്ത് ഉറപ്പാക്കിയിട്ടുണ്ട്. അതിനാല്‍ ഗാര്‍ഹിക എല്‍പിജിയിലെ ഈ നഷ്ടത്തിന് മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒറ്റത്തവണ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 'ഈ തീരുമാനം പിഎസ്യു ഒഎംസികളെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാനോടുള്ള പ്രതിബദ്ധത തുടരാന്‍ സഹായിക്കും, തടസ്സമില്ലാത്ത ആഭ്യന്തര എല്‍പിജി സപ്ലൈസ് ഉറപ്പാക്കുകയും മേക്ക് ഇന്‍ ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ സംഭരണത്തെ പിന്തുണയ്ക്കുകയും ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.