- Trending Now:
ജി എസ് ടി നിയമപ്രകാരമുള്ള മൂന്ന് നിയമലംഘനങ്ങളെ ക്രിമിനൽ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനം. പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടിയായി ഉയർത്തി. ജി എസ് ടി ഉദ്യോഗസ്ഥൻറെ ജോലി തടസപ്പെടുത്തുക, കൃത്രിമ രേഖകൾ സമർപ്പിക്കുക, മതിയായ രേഖകൾ സമർപ്പിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളും ക്രിമിനൽ പരിധിയിൽ നിന്നൊഴിവാക്കി.
പുതിയ എഫ്എംസിജി ബ്രാൻഡുമായി റിലയൻസ് രംഗത്ത്... Read More
ഇന്ന് നടന്ന 48 ആമത് ജി എസ് ടി കൗൺസിലിലാണ് തീരുമാനം. 50 % മുതൽ 150 % വരെയായിരുന്ന കോമ്പൗണ്ടിംഗ് പരിധി 25 % മുതൽ 100 % വരെയാക്കി കുറയ്ക്കാനും യോഗത്തിൽ തീരുമാനമായി. ട്രൈബ്യൂണൽ രൂപീകരണം സംബന്ധിച്ച തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലുണ്ടാകുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.