Sections

മഴവെള്ളം സംഭരിച്ച് കൃഷി; സഹായങ്ങളുമായി സര്‍ക്കാര്‍ രംഗത്ത്‌

Tuesday, Jun 14, 2022
Reported By admin
rain water,farming

'ക്യാച്ച് ദ റെയിന്‍' എന്ന കാമ്പെയ്ന്‍ പല മേഖലകളിലും ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) പ്രകാരമാണ് ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുന്നത്.

 

കൃഷിക്ക് ആവശ്യമായ വെള്ളം മഴയില്ലാത്ത അവസരങ്ങളില്‍ നമ്മുടെ നാട്ടില്‍ പോലും പരിമിതമാകാറുണ്ട്.എന്നാല്‍ മഴക്കാലത്ത് ധാരാളമായി വെള്ളം വെറുതെ പാഴാക്കാറുമുണ്ട്.ഈ ജലം സൂക്ഷിച്ച് കൃഷിക്ക് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ.ഇത്തരത്തില്‍ മണ്‍സൂണ്‍ക്കാലത്ത് കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാക്കി മാറ്റാന്‍ സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഒരുക്കി നല്‍കുന്നുണ്ട്.

മഴവെള്ളം സംരക്ഷിച്ചാല്‍ ജലസേചന പ്രശ്നങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് മോചനം ലഭിക്കും.മഴവെള്ളം സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നുണ്ട്.ഇത്തവണ ഭേദപ്പെട്ട രീതിയില്‍ കാലവര്‍ഷം ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.വേനലില്‍ ജല ഉപഭോഗം കൂടുതലാണ്. എന്നാല്‍ ആവശ്യത്തിന് വെള്ളം കിട്ടാത്ത പ്രദേശങ്ങളില്‍ മഴവെള്ളം സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഫലപ്രദമാകും. അതായത്, മഴവെള്ള സംഭരണത്തിലൂടെ കര്‍ഷകരുടെയും വലിയൊരു വിഭാഗം സാധാരണക്കാരുടെയും പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഭൂഗര്‍ഭ ജലത്തെ ആശ്രയിക്കുന്നതിനും ഇനി സാധിക്കില്ല.

കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കാന്‍ 300-400 അടി കുഴിച്ചിട്ടും പലയിടത്തും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. ഇത്തരമൊരു നിര്‍ണായക സാഹചര്യത്തില്‍, മഴവെള്ള സംഭരണം വളരെ മികച്ച ഉപായമാണെന്നത് മനസിലാക്കാനാകും.മഴവെള്ള സംഭരണ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായം നല്‍കുന്നുണ്ട്. ബോധവത്കരണ പരിപാടികള്‍ നടത്തി മഴവെള്ളം സംരക്ഷിക്കാന്‍ ജനങ്ങളെ അധികൃതര്‍ പ്രേരിപ്പിക്കുന്നു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ജലശക്തി മന്ത്രാലയം മഴവെള്ളം സംരക്ഷിക്കുന്നതില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി 'ക്യാച്ച് ദി റെയിന്‍' എന്ന പ്രചാരണവും നടത്തുന്നുണ്ട്. മഴവെള്ളം കുളങ്ങളിലോ മറ്റ് ജലാശയങ്ങളിലോ സംഭരിക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം.ഇതുകൂടാതെ കുളമോ ജലസംഭരണിയോ ഇല്ലാത്ത പ്രദേശങ്ങളില്‍ ചെക്ക് ഡാം അല്ലെങ്കില്‍ ജലസംഭരണി കുഴിച്ച് കുളങ്ങള്‍ പോലെയുള്ള ജലാശയങ്ങള്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മഴവെള്ളം പരമാവധി സംരക്ഷിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യം.

'ക്യാച്ച് ദ റെയിന്‍' എന്ന കാമ്പെയ്ന്‍ പല മേഖലകളിലും ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്. ഗ്രാമവികസന മന്ത്രാലയത്തിന്റെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) പ്രകാരമാണ് ഗ്രാമീണര്‍ക്ക് തൊഴില്‍ നല്‍കുന്നത്. മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഗ്രാമങ്ങളില്‍ നടത്തിവരുന്നു.മഴവെള്ളം സംഭരിക്കാന്‍ കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മിക്കുന്നതിന് പുറമേ, പരമ്പരാഗത വിളകള്‍ ഒഴികെയുള്ള വിളകള്‍ കൃഷി ചെയ്യുന്നതിനായി കര്‍ഷക സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ വിളകള്‍ക്ക് താരതമ്യേന കുറഞ്ഞ ജലസേചനം മതിയെന്നതാണ് പ്രത്യേകത.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.