- Trending Now:
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനും നിയമവിധേയമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗിക്കുന്നുണ്ടെന്ന ആശങ്കകള്‍ക്കിടയില്‍ ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയവും ട്രേഡിങ്ങും സംബന്ധിച്ച ഇന്ത്യ കാത്തിരുന്ന നിര്‍ണായക ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
ക്രിപ്റ്റോയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ തിരക്ക്; കേന്ദ്ര നിലപാട് എന്താകും ?
... Read More
ലോകത്ത് തന്നെ ഏറ്റവുമധികം ക്രിപ്‌റ്റോ വ്യാപാരം നടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ.നിലവില്‍, രാജ്യത്ത് ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗത്തിന് പ്രത്യേക നിയന്ത്രണങ്ങളോ നിരോധനമോ ഇല്ല. അതുകൊണ്ട് തന്നെ രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകള്‍ കുത്തനെ വര്‍ധിച്ചിട്ടുമുണ്ട്. രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാന്‍ സാധ്യതയില്ലെങ്കിലും ബില്ലിന് പിന്നാലെ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കാം.
ക്രിപ്റ്റോ കറന്‍സികളുടെ അമിത വിനിമയവും എക്‌സ്‌ചേഞ്ചുകളുടെ സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങളും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനും തട്ടിപ്പിനിരയാകുന്നതിനും ഇടയാക്കിയേക്കും എന്ന വാദവുമുണ്ട്.പുതിയ ബില്ലിന് പിന്നാലെ ക്രിപ്‌റ്റോകളുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കും.
ക്രിപ്റ്റോ മൂല്യം കണ്ട് ചാടല്ലേ; അറിയേണ്ടത് അറിഞ്ഞു നിക്ഷേപിക്കാം
... Read More
ഡിജിറ്റല്‍ കറന്‍സികളുടെ അനിയന്ത്രിതമായ വളര്‍ച്ച രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് ആര്‍ബിഐ നേരത്തെ പ്രതികരിച്ചിരുന്നു.രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ആണ് ആര്‍ബിഐയുടെ അഭിപ്രായ പ്രകടനം.
പവര്‍ കാണിച്ച് ഇന്ത്യന്‍ ക്രിപ്റ്റോകറന്‍സി; ഇത് ചരിത്രത്തില്‍ ആദ്യം
... Read More
ഇന്ത്യയില്‍ വന്‍കിട കമ്പനികള്‍ പലതും പെയ്മന്റിനായി ഡിജിറ്റല്‍ കറന്‍സികള്‍ അംഗീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഹൈകാര്‍ട്ട്, ദ റഗ് പബ്ലിക് തുടങ്ങിയ കമ്പനികളാണ് അടുത്തിടെ ക്രിപ്‌റ്റോ വ്യാപാരം അംഗീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.