Sections

ഹാന്‍ഡ്ലൂം സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് ആരംഭിച്ച് സര്‍ക്കാര്‍; പങ്കെടുക്കേണ്ടത് എങ്ങനെയെന്ന് അറിയേണ്ടേ?

Monday, Aug 15, 2022
Reported By admin
handloom

'കൈത്തറി, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍' എന്നതാണ് ഹാന്‍ഡ്ലൂം സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് തീം


ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് ഹാന്‍ഡ്ലൂം സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. ആഗസ്റ്റ് 7-നാണ് ചലഞ്ചിന് തുടക്കം കുറിച്ചത്. startupindia.gov.in-ല്‍ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 7 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. 'കൈത്തറി, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍'( Handloom, Textiles and Apparel) എന്നതാണ് ഹാന്‍ഡ്ലൂം സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് തീം.

സ്റ്റാര്‍ട്ട്അപ്പ്ഇന്ത്യ വെബ്‌സൈറ്റ് പറയുന്നത് അനുസരിച്ച്, ചില മാനദണ്ഡങ്ങള്‍ പ്രോഗ്രാമിന് യോഗ്യത നേടുന്നതിന് ആവശ്യമാണ്. ഇന്ത്യയിലുടനീളമുള്ള സ്റ്റാര്‍ട്ടപ്പ് എംഎസ്എംഇ സംരംഭകര്‍, IIHT-കളിലെ വിദ്യാര്‍ത്ഥികള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍, ഇന്നൊവേറ്റര്‍മാര്‍, ഗവേഷകര്‍ എന്നിവര്‍ക്ക് ചലഞ്ചില്‍ പങ്കെടുക്കാം. 

പങ്കെടുക്കുന്നവരില്‍ നിന്ന് യഥാക്രമം 3,00,000 രൂപ, 2,00,000 രൂപ, 1,00,000 രൂപ എന്നിങ്ങനെ മൂന്ന് ക്യാഷ് പ്രൈസുകള്‍ ആണ് ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് ലഭിക്കുക. ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഇന്‍വെസ്റ്റ് ഇന്ത്യ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഹാന്‍ഡ്‌ലൂം സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

യുവ സ്റ്റാര്‍ട്ടപ്പ് സംരംഭകരില്‍ നിന്ന് സാങ്കേതികമായി വികസിപ്പിച്ച നൂതനവും ചെലവ് കുറഞ്ഞതുമായ സൊല്യുഷന്‍സ് സ്വാഗതം ചെയ്തുകൊണ്ട് കൈത്തറി മേഖല മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. കൂടാതെ ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരമുള്ള കൈത്തറി ഇനങ്ങള്‍ ലഭ്യമാക്കുക എന്നതും ഹാന്‍ഡ്ലൂം സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ച് ലക്ഷ്യമിടുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.