- Trending Now:
കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ വരുമാനം നേടുന്ന പരമ്പരാഗത മേഖലയാണ് കരകൗശലം.ഇന്ന് സര്‍ക്കാര്‍ തലത്തില്‍ വലിയ പദ്ധതികളാണ് ഈ മേഖലയെ താങ്ങിനിര്‍ത്താന്‍ നടപ്പിലാക്കുന്നത്.പലര്‍ക്കും അറിയാത്ത നിരവധി അവസരങ്ങളും ഇതിലൂടെ തുറക്കപ്പെടുന്നു.
35 ലക്ഷം ജനങ്ങള്‍ക്ക് തൊഴില്‍ അവസരവും ഏകദേശം 36000 കോടി രൂപയുടെ വിദേശ നാണ്യവും രാജ്യത്തിന് നേടിത്തരുന്ന മേഖലയായ കരകൗശല രംഗം തകര്‍ന്ന ഉത്പാദന ക്ഷമത,മോശമായ വേതനം,കഠിനവും വിരസവുമായി തൊഴിലിടം തുടങ്ങിയ വെല്ലുവിളികളില്‍ പ്രതിസന്ധിയിലാണ്.അതിനൊപ്പം പുതുതലമുറിയിലെ യുവാക്കള്‍ക്ക് ഈ മേഖലയോട് താല്‍പര്യക്കുറവുമുണ്ട്.
കരകൗശല മേഖലയുടെ സാധ്യത മനസിലാക്കി കൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഈ മേഖലയില്‍ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്ലസ്റ്റര്‍ പദ്ധതി,ആധുനിക ഉപകരണങ്ങളും കരകൗശല വികസന കേന്ദ്രങ്ങളും,നൈപുണ്യ വികസന പരിശീലനം,മാതൃകയും ഉത്പന്ന വികസനം,വിപണനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കല്‍,കരകൗശല ടൂറിസം തുടങ്ങിയ വിഭാഗങ്ങളിലാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
പണം ഇല്ലാത്തത് കൊണ്ട് ബിസിനസ് വേണ്ടാ എന്ന് വെക്കേണ്ട; ചെലവ് ചുരുക്കി ഈസിയായി തുടങ്ങാം
... Read More
കേരളത്തില്‍ ഏകദേശം 1.7 ലക്ഷം കരകൗശല വിദഗ്ധര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ 32 വ്യത്യസ്ത കരകൗശല തൊഴിലുകളാണുള്ളത്. ആനക്കൊമ്പ്, ദന്തം എന്നിവയിലെ കൊത്തുപണി, ഓട്ടുപാത്രങ്ങള്‍ വാര്‍ക്കുന്നത്, കൈകൊണ്ടുള്ള ചിത്രത്തുന്നല്‍, ചിരട്ടയില്‍ നിന്നും കരകൗശല വസ്തുനിര്‍മ്മാണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട വാണിജ്യ ഉല്‍പ്പന്നങ്ങള്‍. രകേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം തന്നെ മദ്ധ്യസ്ഥരെ ഒഴിവാക്കിക്കൊണ്ട് നേരിട്ട് കരകൗശല വിദഗ്ധര്‍ക്ക് നിപുണത വര്‍ദ്ധിപ്പിക്കുന്നതില്‍, ഉത്പാദനക്ഷമത, വിപണന സാദ്ധ്യതകള്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും, സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.
ബിസിനസ് ആരംഭിക്കുന്നതിനുള്ള പരിശീലനം സൗജന്യമായി ലഭിക്കുന്നത് എവിടെയൊക്കെ എന്നറിയേണ്ടേ? ... Read More
കേരളത്തില്‍ പ്രധാമായും ചില പദ്ധതികളാണ് കരകൗശല മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ വികസിപ്പിച്ചിട്ടുള്ളത്. സുരഭി (ഹാന്‍ഡി ക്രാഫ്റ്റ് അപ്പെക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി),കേരള സ്റ്റേറ്റ് ബാംബൂ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കെഎസ്ബിസി),ആര്‍ട്ടിസാന്‍സ്് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ),എച്ച്.ഡി,സി.കെ(ഹാന്‍ഡീക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍),കെല്‍പാം(കേരളാസ്റ്റേറ്റ് പാമിറാ പ്രോഡക്ട്‌സ് ഡവലപ്‌മെന്റ് വെല്‍ഫയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) എന്നീ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ കരകൗശല മേഖലയിലെ അപ്പെക്‌സ് സ്ഥാപനങ്ങള്‍ക്കുള്ള സഹായം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ജോലിയുടെ കൂടെ ചെയ്യാന്‍ സാധിക്കുന്ന ബിസിനസ് ആശയങ്ങള്‍ ഇതാ... Read More
ഇതിനു പുറമെ താങ്ങാന്‍ കഴിയുന്ന നിരക്കില്‍ സേവനങ്ങളും, യന്ത്ര സാമഗ്രികളും കരകൗശല വിദഗ്ധര്‍ക്കു ലഭ്യമാക്കുക എന്നത് കരകൗശലമേഖല നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ്,തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പൊതുസേവന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതു വഴി പരിശീലനങ്ങള്‍ നല്‍കുന്നതിനും , ഉല്‍പ്പന്നങ്ങളുടെ ഗുണപരിശോധന നടത്തുന്നതിനും, യന്ത്രങ്ങള്‍ ഉപയോഗിച്ച് ജോലിചെയ്യുന്നതിനും, ഉത്പന്നത്തിന്റെ അവസാന മിനുക്കുപണികള്‍ ചെയ്യുന്നതിനും അവസരം ലഭിക്കുന്നു. പുതിയ രൂപകല്‍പ്പനകള്‍ കണ്ടെത്തുന്നതിനും, സുരഭി, കാഡ്‌കോ, എച്ച്.ഡി.സി.കെ, കെല്‍പാം എന്നിവടങ്ങളില്‍ പൊതു സേവനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ആധുനിക വത്കരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
ബിസിനസ് ആരംഭിക്കാന്‍ പദ്ധതിയിടുമ്പോഴേ 3 ലക്ഷം നല്കി സഹായിക്കാന്‍ സര്‍ക്കാര്‍ റെഡി
... Read More
കരകൗശല മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഈ മേഖലയിലെ മികവിന് സംസ്ഥാന അവാര്‍ഡുകള്‍ സമ്മാനിച്ചു സര്‍ക്കാര്‍ തല പ്രോത്സാഹനം കരകൗശല മേഖലയ്ക്ക് ലഭിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.