- Trending Now:
ഉല്‍പ്പന്നങ്ങളുടെ വിപണനം, വിപുലീകരണ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്
പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ഇന്ത്യയില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരാണ് ആംഭിക്കുന്നത്. 2,500 കോടി രൂപ ചെലവില്‍ നടപ്പിലാക്കാനായി ഉദ്ദേശിക്കുന്ന പദ്ധതിയാണ് കൃഷി മന്ത്രാലയം തയ്യാറാക്കുന്നത്. ഈ പദ്ധതിയുടെ രൂപരേഖ ഉടന്‍ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും.
നിലവിലുള്ള കൃഷിരീതികളെ തടസ്സപ്പെടുത്താതെ ചിട്ടയായ സമീപനത്തോടെ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ബന്ധപ്പെട്ടവരുമായി നിരവധി തവണ കൂടിയാലോചനകള്‍ നടത്തുകയും തുടര്‍ന്ന് പ്രകൃതി കൃഷിയെക്കുറിച്ചുള്ള ഒരു കരട് പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രകൃതി കൃഷി പരിശീലിക്കുന്ന കര്‍ഷകരെ പിന്താങ്ങുന്നതിനും അവരെ ഉന്നമനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനും പദ്ധതി സഹായിക്കും. ഉല്‍പ്പന്നങ്ങളുടെ വിപണനം, വിപുലീകരണ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്. രാസകൃഷിയുടെ പരിവര്‍ത്തനമല്ല, രാസകൃഷി ഇതുവരെ എത്തിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വിളകള്‍, മരങ്ങള്‍, കന്നുകാലികള്‍ എന്നിവയെ പ്രവര്‍ത്തനക്ഷമമായ ജൈവവൈവിധ്യവുമായി സമന്വയിപ്പിക്കുന്ന കാര്‍ഷിക ഇക്കോളജി അടിസ്ഥാനമാക്കിയുള്ള വൈവിധ്യമാര്‍ന്ന കൃഷി സമ്പ്രദായമായി ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍, കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പരമ്പരാഗത കൃഷി വികാസ് യോജന (പികെവിവൈ- PKVY)യിലൂടെ പ്രകൃതി കൃഷിയായ ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി (ബിപികെപി- BPKP)യെ പ്രോത്സാഹിപ്പിക്കുന്നു.
ആന്ധ്രാപ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ BPKP നടപ്പിലാക്കുന്നുണ്ട്. ഉല്‍പ്പാദനത്തിലെ വര്‍ധനവ്, സുസ്ഥിരത, ജല ഉപഭോഗം ലാഭിക്കല്‍, മണ്ണിന്റെ ആരോഗ്യം, കൃഷിഭൂമിയുടെ ആവാസവ്യവസ്ഥ എന്നിവയുടെ പുരോഗതിയില്‍ BPKPയുടെ ഫലപ്രാപ്തി സ്വാധീനിച്ചുവെന്ന് പഠന റിപ്പോര്‍ട്ടുകളുമുണ്ട്. പ്രകൃതിദത്ത കൃഷി ഒരു രാസ രഹിത പരമ്പരാഗത കൃഷി രീതിയാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.