- Trending Now:
ആത്മവിശ്വാസവും കഴിവുമുള്ളവര്‍ക്ക് നല്ല ഭാവിയിലേക്കുള്ള ചവിട്ടുപടിയാണ് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുക എന്നത്. സ്വയം ജോലി ചെയ്യുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്നവരുമാണ് സംരംഭകര്‍.സ്വന്തമായൊരു സംരംഭം തുടങ്ങുന്നതിന് ഒട്ടേറെ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ കഴിവിനും അഭിരുചിക്കുമിണങ്ങുന്ന ഒരു മേഖല കണ്ടെത്തണം. അങ്ങനെ കണ്ടെത്തണമെങ്കിലോ, സ്വന്തം കഴിവുകളെപ്പറ്റിയും അഭിരുചിയെപ്പറ്റിയും ധാരണയുണ്ടായിരിക്കണം, കണ്ടെത്തുന്ന മേഖലയിലെ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ വിലയിരുത്തണം, സാധ്യതകളും പരിമിതികളും കണ്ടറിയണം. അഭിരുചിക്കിണങ്ങുന്ന സംരംഭത്തില്‍ മാത്രമേ ഒരാള്‍ക്ക് പൂര്‍ണ്ണ ശ്രദ്ധയോടെ പ്രവര്‍ത്തിക്കാന്‍ കഴിയൂ.
ആര്‍ത്തവം സുഖകരമാക്കാന്‍ ഇല ഗ്രീന്‍ പാഡുകള്‍; പുതിയ സംരംഭം കാണാം സരസ് മേളയില്‍
... Read More
എന്തു സംരംഭം തുടങ്ങണമെന്ന് തീരുമാനിക്കുമ്പോള്‍ അതിനാവശ്യമായ സാങ്കേതികവിദ്യകള്‍ എന്താണെന്ന് പരിശോധിക്കണം. സാങ്കേതികവിദ്യയുടെ ലഭ്യത, ചെലവ്, ആവശ്യമായ മുതല്‍മുടക്ക്, എന്തെല്ലാം ശേഷിയുള്ള ആള്‍ക്കാരാണ് വേണ്ടിവരിക, അവരുടെ ലഭ്യത ഇതൊക്കെ പരിഗണിക്കണം.മൂലധനം കണ്ടെത്തലാണ് മറ്റൊരു പ്രധാന കാര്യം. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍, തുടങ്ങി നിരവധി മൂലധന സ്രോതസ്സുകളുണ്ട്. നമുക്ക് ഏറ്റവും അനുയോജ്യമായ സ്രോതസ്സ് കണ്ടെത്തി മൂലധനം സ്വരൂപിക്കണം.കേന്ദ്ര സംസ്ഥാന സഹകരണത്തോടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്താനും വളരാനും സഹായിക്കുന്ന ചില വായ്പ പദ്ധതികളുണ്ട്.വളരെ വേഗം സ്ത്രീകള്‍ക്കായി ഇത്തരം പദ്ധതികള്‍ വായ്പ സൗകര്യം നല്‍കുന്നു എന്നതാണ് ഇതിലേക്കുള്ള പ്രധാന ആകര്‍ഷണം.അവയില്‍ ചിലത് നമുക്ക് പരിചയപ്പെടാം.
കേരളത്തില്‍ മികച്ച വരുമാനം നേടിത്തരുന്ന തൊഴില്‍ സംരംഭം സര്‍ക്കാര്‍ സഹായത്തോടെ ആരംഭിച്ചാലോ? ... Read More
അന്നപൂര്‍ണ പദ്ധതി
ഫുഡ് കാറ്ററിംഗ് ബിസിനസ് നടത്തുന്ന സ്ത്രീകള്‍ക്ക് അവരുടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുവാനും അതല്ല എങ്കില്‍ അടുക്കള സാധനങ്ങള്‍ വാങ്ങിക്കുവാനും സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പദ്ധതിയാണിത്. 50,000 രൂപ വരെ ഈ സ്‌കീം പ്രകാരം ലോണ്‍ ആയി ലഭിക്കുന്നതാണ്. വായ്പ അനുവദിച്ചതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തുക അടക്കേണ്ടത്.
തൊഴില്‍ സംരംഭം ആരംഭിക്കാന്‍ പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി: അപേക്ഷ ക്ഷണിച്ചു... Read More
മുദ്ര പദ്ധതി
ബ്യൂട്ടി പാര്‍ലര്‍ തയ്യല്‍ കടകള്‍ അതുപോലെ മറ്റ് ചെറുകിട ബിസിനസുകള്‍ക്ക് വേണ്ടി സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഒരു പദ്ധതിയാണിത്. ഈയൊരു പദ്ധതി പ്രകാരം ലോണ്‍ ലഭിക്കുമ്പോള്‍ ഈടായി ഒന്നും തന്നെ നല്‍കേണ്ടതില്ല എന്നതാണ് ഈയോരു പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം.
ഭാരതീയ മഹിളാ ബാങ്ക് ബിസിനസ് ലോണ്‍
ഉല്‍പ്പാദന മേഖലയില്‍ എന്തെങ്കിലും ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈയോരു ലോണ്‍ നല്‍കുന്നത്. 20 കോടിയോളം രൂപയാണ് ലോണായി ലഭിക്കുക. എന്നാല്‍ ആനുപാതികം ആയിട്ടുള്ള ബിസിനസ് പ്രോജക്ട് കാണിച്ചിരിക്കണം.
മനസില്‍ പതിഞ്ഞാല്‍ അത് ബ്രാന്‍ഡ്; സംരംഭം വളരേണ്ടത് ബ്രാന്‍ഡ് ആയി മാറാന്‍
... Read More
ഓറിയന്റ് മഹിളാ വികാസ് യോജന
സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ വേണ്ടിയുള്ള മൂലധനം നല്‍കുക എന്നതാണ് ഈ ഒരു പദ്ധതിയുടെ പ്രധാനമായ ലക്ഷ്യം. ഈ പദ്ധതി പ്രകാരം ലോണ്‍ ലഭിക്കണം എന്നുണ്ടെങ്കില്‍ ബിസിനസ് ആരംഭിക്കുന്ന ആള്‍ക്ക് ബിസിനസിന്റെ 51ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണം. ഏഴു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടതായി വരുന്നുണ്ട്. ഇതിനോടൊപ്പം തന്നെ പലിശയില്‍ രണ്ടു ശതമാനം കിഴിവും ലഭിക്കുന്നുണ്ട്.
ഉദ്യോഗിനി പദ്ധതി
ഇന്ത്യ ഗവണ്മെന്റ് സ്ത്രീകള്‍ക്കുവേണ്ടി പ്രഖ്യാപിച്ച അഞ്ച് പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. 18 വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കാണ് ഈ ഒരു പദത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ വളരെ എളുപ്പത്തില്‍ തന്നെ ഈയോരു സ്‌കീം വഴി ലഭിക്കുകയും ചെയ്യുന്നതാണ്. ഏറ്റവും വലിയ ഒരു നിബന്ധന എന്ന് പറയുന്നത് കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 40,000 താഴെ ആയിരിക്കണം എന്നതാണ്. എന്നാല്‍ വിധവകള്‍ക്കും വികലാംഗര്‍ ആയിട്ടുള്ളവര്‍ക്കും ഈയൊരു നിബന്ധന ബാധിക്കുകയില്ല. അക്കൗണ്ടുകള്‍ ഉള്ള ബാങ്കുകള്‍ അനുസരിച്ച് ഈ തുക ലഭിക്കുകയും ചെയ്യും.
Story highlights: When deciding what venture to start, you need to consider what technologies are needed for it. The availability of technology, the cost, the required investment, what potential people need, and their availability all need to be considered. Another important thing is to find capital. There are many sources of capital, including banks, financial institutions, government agencies, and individuals. We need to find the most suitable source and raise capital. There are some loan schemes that help women in the country to find self-employment and grow in collaboration with the Central and State Governments.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.