- Trending Now:
പരിമിതമായ സ്ഥലസൗകര്യം മതിയെന്നുള്ളതാണ് മറ്റൊരു നേട്ടം
കാര്‍ഷിക വിഭവങ്ങള്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി സ്വന്തം ബ്രാന്‍ഡില്‍ വില്‍ക്കാന്‍ അവസരം. നിങ്ങളുടെ കൈവശം കാര്‍ഷിക വിഭവങ്ങള്‍ ഉണ്ടെങ്കില്‍ അത് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റി വില്‍പന നടത്താന്‍ സര്‍ക്കാര്‍ സഹായിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിറ്റി സെന്ററാണ് കര്‍ഷകര്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കിത്തരുന്നത്.
പഴങ്ങളും പച്ചക്കറികളും ഇവിടുത്തെ ഭക്ഷ്യസംസ്‌കരണ ശാലയില്‍ എത്തിച്ചാല്‍ കൊണ്ടാട്ടങ്ങള്‍ (പാവയ്ക്ക, പയര്‍, വെണ്ടയ്ക്ക മുതലായവ), അച്ചാറുകള്‍, ചിപ്‌സുകള്‍, ജാം, ചില്ലി സോസ്, തക്കാളി സോസ് , സ്‌കാഷ് പോലെയുള്ള ഉല്ലന്നങ്ങളാണ് ഇവിടെ നിര്‍മിച്ചു നല്‍കുന്നത്. കപ്പ വാട്ടുന്നതു പോലെ പഴം പച്ചക്കറി എന്നിവയുടെ പ്രാഥമിക സംസ്‌കരണവും നടത്തിക്കൊടുക്കും. ചക്കപ്പഴം, ഏത്തപ്പഴം എന്നിവ വരട്ടി നല്‍കും. ബേബി ഫുഡ് നിര്‍മിക്കാനാവശ്യമായ വാഴയ്ക്ക ഉണക്കി നല്‍കും.
പായ്ക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. കുറഞ്ഞത് 10 കിലോഗ്രാം പച്ചക്കറി / പഴം സംസ്‌കരണത്തിന് എത്തിക്കണം. 30 കിലോഗ്രാമിന് ഒരു ലേബര്‍ ചാര്‍ജ് ഈടാക്കും. ഇതിനു പുറമെ മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയും നല്‍കണം. സംരംഭകര്‍ക്ക് ആരംഭ ഘട്ടത്തില്‍ യന്ത്രസംവിധാനങ്ങള്‍ ഒരുക്കാന്‍ മുടക്കേണ്ട ഭാരിച്ച ചെലവ് ഇതിലൂടെ ഒഴിവാക്കാം. കൂലിച്ചെലവ് കുറയ്ക്കാം. പരിമിതമായ സ്ഥലസൗകര്യം മതിയെന്നുള്ളതാണ് മറ്റൊരു നേട്ടം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 8089173650 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.