Sections

പാഴ്കടലാസുകൾ കെ.പി.പി.എൽ എന്ന സ്ഥാപനത്തിന് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടും സർക്കാർ ഉത്തരവിറക്കി

Saturday, May 13, 2023
Reported By Admin
KPPL

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ പാഴ്കടലാസുകൾ കെ.പി.പി.എൽ എന്ന സ്ഥാപനത്തിന് നൽകുന്നതിനുള്ള വില നിർണയ രീതി പുനർനിശ്ചയിച്ചു കൊണ്ടും ചരക്കുമാറ്റത്തിനുള്ള പൊതു മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടും സർക്കാർ ഉത്തരവിറക്കി.

സ.ഉ (സാധാ) നം. 43/2023 SPD എന്ന നമ്പറിൽ 29 -04 -2023 ൽ പുറത്തിറങ്ങിയ ഈ ഉത്തരവിൽ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പാഴ്കടലാസും വെള്ള കട്ടിങ്ങ് പേപ്പറുകളും മറ്റും കെ.പി.പി.എൽ എന്ന കമ്പനിക്ക് നൽക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന മുൻ ഉത്തരവിൽ, സർക്കാർ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട വിലനിർണയ രീതിയെക്കുറിച്ചുണ്ടായിരുന്ന അവ്യക്തത നീക്കി പുതിയ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ സർക്കാർ സ്ഥാപനങ്ങളിലെ പ്രസ്തുത ചരക്കുകൾ നീക്കം ചെയ്യുന്നതു സംബന്ധിച്ച വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങളൊഴികെയുള്ള മറ്റു സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശവും ഈ ഉത്തരവിൽഉൾപ്പെടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.