- Trending Now:
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് നടത്തുന്ന കുടിവെള്ള വിതരണത്തിനായി ബോട്ട് /യന്ത്രവൽകൃത വള്ളങ്ങൾ എന്നിവയുടെ ഉടമകളിൽ നിന്നും മുദ്രവെച്ച ദർഘാസുൾ ക്ഷണിച്ചു. ദർഘാസ് മാർച്ച് എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കുട്ടനാട് തഹസിൽദാർമാരുടെ കാര്യാലയത്തിൽ എത്തിക്കണം. ഫോൺ: 0477 2702221
ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് എച്ച്.എം.ഐ.എസ്. ഡാറ്റ എലമെന്റ്സ്, ഫോർമാറ്റ്സ് പ്രിന്റ് എന്നിവ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 23-ന് ഉച്ചയ്ക്ക് ഒന്നു വരെ ജില്ല പ്രോഗ്രാം മാനേജർ, ആരോഗ്യ കേരളം, ആലപ്പുഴ എന്ന വിലാസത്തിൽ നൽകാം.
തൃശ്ശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തിയതി ഫെബ്രുവരി 25. ഫോൺ: 0487 2334144
വിനോദസഞ്ചാര വകുപ്പിന് കീഴിലുളള മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിലെ നിലവിലുളള പൂന്തോട്ടം പരിപാലിക്കുന്നതിനും ആകർഷണീയമാക്കുന്നതിനും വേണ്ടി ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ ഏറ്റെടുക്കുന്നതിന് സർക്കാർ/ അദ്ധസർക്കാർ/കോർപ്പറേറ്റ് കമ്പനികൾ/മറ്റ് ഓഫീസുകൾ എന്നിവടങ്ങളിൽ പൂന്തോട്ട നിർമ്മാണം, പരിപാലനം എന്നിവ വിജയകരമായി പൂർത്തിയാക്കിയ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയമുളള വിവിധ ഏജൻസികൾ നഴ്സറികൾ/ വ്യക്തികൾ എന്നിവരിൽ നിന്നും ക്വട്ടേണനുകൾ ക്ഷണിച്ചു. ക്വട്ടേഷനിൽ പങ്കെടുക്കുന്നതിന് നിരതദ്രവൃമായി ഡയറക്ടർ വിനോദസഞ്ചാര വകുപ്പ്, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് നിന്നും മാറാവുന്ന 2500 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തു സമർപ്പിക്കണം. ഡിമാന്റ് ഡ്രാഫ്റ്റിനോടൊപ്പം പൂർണ്ണമേൽവിലാസം ഫോൺ നമ്പർ എന്നിവ സഹിതം സീൽ ചെയ്ത ക്വട്ടേഷനുകൾ മാർച്ച് 1 ഉച്ചക്ക് 3 മണി വരെ മലപ്പുറം ഗവ. ഗസ്റ്റ് ഹൗസിൽ സ്വീകരിക്കും അന്നേ ദിവസം 3.30 പി.എം സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ലഭിച്ച ക്വട്ടേഷനുകൾ തുറക്കും.
പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ കിടത്തി ചികിത്സയിൽ കഴിയുന്ന 50 രോഗികൾക്ക് 2023 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെ പ്രതിദിനം ആരോറൂട്ട് ബിസ്ക്കറ്റ് (ഒരു രോഗിക്ക് 45 ഗ്രം തോതിൽ) വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോമിന്റെ വില 450 രൂപ. ടെണ്ടർ ഫോമിനോടൊപ്പം 1650 രൂപയുടെ നിരതദ്രവ്യം സൂപ്രണ്ട് താലൂക്ക് ആസ്ഥാന ആശുപത്രി പൊന്നാനി എന്ന പേരിൽ ദേശസാത്കൃത ബാങ്കിൽ നിന്നും എടുത്ത ഡി.ഡി അടക്കം ചെയ്യേണ്ടതാണ്. ദർഘാസ് ഫോറങ്ങൾ ലഭിക്കുന്ന തീയ്യതി ഫെബ്രുവരി 27 വരെ ലഭിക്കും. 28 ന് ഉച്ചയ്ക്ക് 1 മണിക്കകം ദർഘാസ് ലഭിക്കണം. 28 ന് ഉച്ചയ്ക്ക് ശേഷം 3 ന് ദർഘാസ് തുറക്കും.
ആർബിഎസ് കിറ്റുകൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 10-ന് ഉച്ചയ്ക്ക് രണ്ടുവരെ ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) എറണാകുളം ഓഫീസിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2354737.
ജില്ലയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്ക് ഫിസിയോ തെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 13-ന് ഉച്ചയ്ക്ക് രണ്ടുവരെ ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) എറണാകുളം ഓഫീസിൽ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2354737.
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൻറെ 2022-23 സാമ്പത്തിക വർഷത്തെ കടലോര മാജിക്ക് ഭിന്നശേഷിക്കാർക്കുളള വിനോദയാത്ര എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിന്നും തിരുവനന്തപുരം വരെയും പോയി തിരിച്ച് വരുന്നതിനായി ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക്നൽകുന്നതിന് തയ്യാറുളള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് മൂന്നിന് വൈകിട്ട് മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക്പ്ര വൃത്തി ദിവസങ്ങളിൽ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0485-2814205
ആലപ്പുഴ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളേജിലെ പീഡിയാട്രിക് സർജറി വിഭാഗത്തിലേക്ക് ഓപ്പൺ ഇൻസ്ട്രുമെന്റ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് നാലിന് ഉച്ചയ്ക്ക് 12 മണി വരെ സ്വീകരിക്കും. ഫോൺ: 0477-22822015
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ രോഗികൾക്കായി ബ്രഡ് വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘായുസുകൾ മാർച്ച് ആറിന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0477-2251151
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.