Sections

വിവിധ പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി സർക്കാർ ടെണ്ടറുകൾ ക്ഷണിച്ചു

Wednesday, Apr 26, 2023
Reported By Admin
Tenders Invited

ടെണ്ടറുകൾ ക്ഷണിച്ചു


പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലയിൽ രജിസ്ട്രേഷൻ വകുപ്പിന്റെ 25 സബ് രജിസ്ട്രാർ ഓഫീസുകൾ, ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്,ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്) ഓഫീസ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫീസ് (ദക്ഷിണ മദ്ധ്യ മേഖല) തുടങ്ങിയ 28 ഓഫീസുകളിലെ പ്രിന്റർ കാട്രിഡ്ജുകളിലെ മഷി തീരുന്ന മുറയ്ക്ക് അതാത് ഓഫീസുകളിൽ നേരിട്ട് എത്തി റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജില്ലാ രജിസ്ട്രാർ (ജനറൽ) എറണാകുളം, ഹെഡ് പോസ്റ്റ് ഓഫീസ് പി. ഒ പിൻ -682011 എന്ന മേൽവിലാസത്തിൽ മെയ് 10ന് വൈകീട്ട് മൂന്നിന് മുൻപായി മുദ്ര വെച്ച കവറിൽ ലഭ്യമാക്കേണ്ടതാണ്. കവറിനു മുകളിൽ പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷനെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ അന്നേദിവസം വൈകിട്ട് നാലിന് തുറക്കുന്നതാണ്. ഫോൺ :0484-2375128

സാധന സാമഗ്രികൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിന് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. മേയ് 11നകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562778, 2562923.

ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മംഗലം ഗവ ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ പുതിയ ട്രേഡുകൾക്കുള്ള അക്കാദമിക് ബ്ലോക്കിൽ ഇലക്ട്രിക്കൽ പ്രവൃത്തികൾ ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://etenders.kerala.gov.in, 04922 258545, 9447653702.

മരങ്ങൾ ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തൃക്കരിപ്പൂർ ഗവ.പോളിടെക്നിക്ക് കോളേജ് കാമ്പസിനകത്തുള്ള അപകടാവസ്ഥയിലുള്ള മുറിച്ചുമാറ്റാനുള്ള 31 മരങ്ങൾ ലേലം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10ന് രാവിലെ 11വരെ. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ 0467 2211400.

എയർ കണ്ടീഷണർ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിവിധ യൂണിറ്റുകളിലേക്ക് എയർ കണ്ടീഷണർ 1.5 ടൺ ആറെണ്ണം വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. എ.സിയുടെ കമ്പനിയുടെ പേര്, ഗ്യാരണ്ടി, ഫിറ്റിങ് ചാർജ് അടക്കം എല്ലാവിധ നികുതികളും ഉൾപ്പെടുത്തിയ തുക തുടങ്ങിയ വിവരങ്ങൾ ദർഘാസിൽ രേഖപ്പെടുത്തണം. 2400 രൂപയാണ് നിരതദ്രവ്യം. ദർഘാസ് നൽകുന്ന കവറിന് മുകളിൽ ടെൻഡർ ഫോർ സപ്ലൈ ഓഫ് എയർ കണ്ടീഷണർ എന്ന് എഴുതണമെന്ന് സൂപ്രണ്ട് അറിയിച്ചു. മെയ് എട്ടിന് ഉച്ചയ്ക്ക് 12.50 വരെ ദർഘാസ് സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ദർഘാസ് തുറക്കും. ഫോൺ: 0466 2344053.

കുടിവെള്ള കൂളർ, പ്യൂരിഫയർ വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ കുടിവെള്ള കൂളറും പ്യൂരിഫയറും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 97,000 രൂപയാണ് അടങ്കൽ തുക. ക്വട്ടേഷനുകൾ മെയ് എട്ടിന് ഉച്ചയ്ക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ.എൻജിനീയറിങ് കോളെജ്, ശ്രീകൃഷ്ണപുരം, മണ്ണംപറ്റ പി.ഒ, പാലക്കാട്- 678633 എന്ന വിലാസത്തിൽ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ക്വട്ടേഷനുകൾ മെയ് ഒൻപതിന് വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0466-2260565.

ഇൻസിനേറ്റർ വിതരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 60,000 രൂപയാണ് അടങ്കൽ തുക. ക്വട്ടേഷനുകൾ മെയ് ഒൻപതിന് ഉച്ചയ്ക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എൻജിനീയറിങ് കോളെജ്, ശ്രീകൃഷ്ണപുരം, മണ്ണംപറ്റ പി.ഒ, പാലക്കാട്-678633 എന്ന വിലാസത്തിൽ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ക്വട്ടേഷനുകൾ മെയ് പത്തിന് വൈകീട്ട് മൂന്നിന് തുറക്കും. ഫോൺ: 0466-2260565

ഗ്രീൻ ബോർഡുകൾ സ്ഥാപിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിലെ ക്ലാസ് മുറികളിൽ ഗ്രീൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 64,000 രൂപയാണ് അടങ്കൽ തുക. ക്വട്ടേഷനുകൾ മെയ് പത്തിന് ഉച്ചയ്ക്ക് രണ്ടിനകം പ്രിൻസിപ്പൾ, ഗവ എൻജിനീയറിങ് കോളെജ്, ശ്രീകൃഷ്ണപുരം, മണ്ണംപറ്റ പി.ഒ, പാലക്കാട് 678633 എന്ന വിലാസത്തിൽ നൽകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ക്വട്ടേഷനുകൾ മെയ് 11 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ: 0466-2260565.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പടിപ്പുരയ്ക്ക് സമീപമുള്ള ചുറ്റുമതിൽ ഉയരം കൂട്ടി നിർമ്മിക്കുന്നതിനും ഗേറ്റ് സ്ഥാപിക്കുന്നതിനും താൽപര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 22 വൈകിട്ട് നാല് മണി.

വാഹനം വാടകക്ക് ലഭിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിനായി ഏഴ് സീറ്റുള്ള വാഹനം (സൈലോ, എർട്ടിഗ, ഇന്നോവ, ക്രിസ്റ്റോ, ബൊലേറോ) ആറുമാസത്തേക്ക് വാടകക്ക് ലഭിക്കുന്നതിന് കരാറുകാർ/ ഏജൻസികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. മെയ് മൂന്നിന് പകല 12 മണി വരെ ടെണ്ടർ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രിയിലെ ഡി എം എച്ച് പിയുടെ ഓഫീസിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.