Sections

കേരളത്തിലെ റബര്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇടപെടല്‍

Wednesday, Sep 21, 2022
Reported By admin
rubber

രണ്ടര മാസത്തിന് ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നത്

 

തിരുവനന്തപുരം: റബര്‍ പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍. റബര്‍ വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടര മാസത്തിന് ശേഷമാണ് പദ്ധതി പുനരാരംഭിക്കുന്നത്. ഇതോടെ കര്‍ഷകര്‍ക്ക് 170 രൂപ താങ്ങുവില ലഭിക്കും.

ജൂലൈ മുതല്‍ ഉള്ള മുന്‍കാല പ്രാബല്യത്തില്‍ പണം ലഭിക്കുമെന്ന് പദ്ധതി പുനരാരംഭിച്ച് കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കര്‍ഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.