Sections

സംസ്ഥാനത്തെ എല്ലാ കോളേജുകളിലും 'വിദ്യാർത്ഥി പരാതി പരിഹാര സെൽ' രൂപീകരിക്കുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങളായി

Thursday, Jun 15, 2023
Reported By Admin
Government Orders

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളേജുകളിലും വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുന്നതിനാവശ്യമായ ഭേദഗതികൾ സർവ്വകലാശാലാ നിയമങ്ങളിൽ വരുത്തുന്നതിന് സർക്കാർ നിർദ്ദേശം നൽകിക്കൊണ്ട് ഉത്തരവായി.

സ.ഉ. (കൈ) നം 344/2023/HEDN എന്ന നമ്പറിൽ 09-06-2023 ൽ പുറത്തിറങ്ങിയ ഈ ഉത്തരവിൽ ഒരു മാസത്തിനകം എല്ലാ കോളേജുകളിലും സെൽ രൂപീകരിക്കണമെന്ന് നിർദ്ദേശിക്കുന്നു. കൂടാതെ സെൽ രൂപീകരണത്തിന്റെ ഘടന, മാനദണ്ഡങ്ങൾ, അധികാര പരിധി, അപ്പീൽ സംവിധാനം എന്നിവയെക്കുറിച്ചുള്ള വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉത്തരവിൽ അടങ്ങിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.