- Trending Now:
കേരളത്തില്‍ ഫാമിംഗ് ബിസിനസുകള്‍ക്ക് വലിയ പഞ്ഞമില്ലാത്ത കാലമാണ്.കുറച്ചൊന്ന് കഷ്ടപ്പെട്ടാല്‍ വലിയ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് കന്നുകാലി ഫാമുകളുടെ മെച്ചം.ഫാമിംഗ് മേഖലയില്‍ തന്നെ ആടുവളര്‍ത്തലാണ് പ്രയാസം കുറഞ്ഞ ഒരു മൃഗപരിപാലന രീതി.
നഗര പ്രദേശങ്ങളില്‍ പോലും ആടുകളെ വളര്‍ത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ട്.ആട് വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ആരംഭിക്കാന്‍ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ആടുവളര്‍ത്തല്‍ തുടങ്ങാന്‍ വായ്പയെടുക്കാന്‍ സാധിക്കുമെന്ന കാര്യം ഓര്‍മ്മപ്പെടുത്തുന്നത്.ആട് വളര്‍ത്തലിനും വായ്പകള്‍ ലഭ്യമാക്കുമെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ.
കര്‍ഷകര്‍ക്കും തൊഴില്‍രഹിതരായ യുവാക്കള്‍ക്കും ആടുകളെ വളര്‍ത്താന്‍ താല്‍പര്യമുണ്ടെങ്കില്‍
ആടുകളെ വളര്‍ത്താന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഇതിനായി സര്‍ക്കാരില്‍ നിന്ന് വായ്പയും ഗ്രാന്റും എടുക്കാം. ആട് ഫാമിംഗ് പ്രോജക്ട് റിപ്പോര്‍ട്ടില്‍, ഏത് സ്ഥലത്താണ് ആട് കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് പറയേണ്ടതുണ്ട്. ആടുവളര്‍ത്തലിന് ഉപയോഗിക്കുന്ന ഭൂമി സ്വന്തമായതോ അല്ലെങ്കില്‍ പാട്ടത്തിനെടുത്തോ ഫാം തുടങ്ങാം. ഇതുകൂടാതെ ആട് ഫാമിന് എത്ര ഭൂമി ഉപയോഗിക്കും? ഒരു ആട്ടിന്‍കൂട് പണിയാന്‍ എത്ര ചിലവാകും? എന്നിങ്ങനെയുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.
ആടുവളര്‍ത്തലിനായി നബാര്‍ഡും NABARD വായ്പ നല്‍കുന്നു. ഈ വായ്പയുടെ തിരിച്ചടവിനുള്ള പരമാവധി കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ ഇതുവഴി വായ്പ എടുക്കാം. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, നിങ്ങള്‍ക്ക് നബാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇതുകൂടാതെ, മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം https://ahd.kerala.gov.in
വായ്പ ലഭിക്കുന്നതിന്, വ്യക്തിക്ക് ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ നിന്ന് പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇതിനുശേഷം വ്യക്തിക്ക് സബ്സിഡി ലഭിക്കും. അംഗീകൃത പ്രോജക്ട് റിപ്പോര്‍ട്ട് നിങ്ങളുടെ ബാങ്കിലേക്ക് പോകും. ഇതോടൊപ്പം, വ്യക്തിയുടെ എല്ലാ അന്വേഷണവും നടത്തിയ ശേഷം ബാങ്ക് ശരിയായ വായ്പ നല്‍കും.ഒരു ചതുരശ്രയടി സ്ഥലത്തിന് 200 രൂപ വീതമാണ് കൂട് നിര്‍മിക്കാന്‍ ചെലവ്.ഇത് വ്യക്തമായി വിശദീകരിച്ചു കൊണ്ടുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് ആകണം തയ്യാറാക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.