Sections

Tenders Invited: വിവിധ പ്രവൃത്തികൾക്കായി സർക്കാർ ടെണ്ടറുകൾ ക്ഷണിച്ചു

Thursday, Jul 13, 2023
Reported By Admin
Tenders Invited

വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സർവ്വേയും ഭൂരേഖയും വകുപ്പ് തൃക്കാക്കര റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിന് കീഴിലുള്ള 11 വില്ലേജുകളിൽ ഡിജിറ്റൽ സർവ്വേ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് അതാത് വില്ലേജ് പരിധികളിൽ നിന്ന് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. വാഹനം ആറുമാസത്തേക്കാണ് വാടകയ്ക്ക് എടുക്കുന്നത്. താല്പര്യമുള്ള വാഹന ഉടമ സീൽ ചെയ്ത ക്വട്ടേഷനുകൾ ജൂലൈ 18 ഉച്ചയ്ക്ക് രണ്ടിനു മുൻപായി തൃക്കാക്കര റീ സർവ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്. അന്നേദിവസം മൂന്നിന് ക്വട്ടേഷനുകൾ തുറന്ന് പരിശോധിക്കുന്നതാണ്. ഫോൺ : 0484 2427503

ക്വട്ടേഷൻ ക്ഷണിച്ചു

മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ മായൻകല്ല് പ്രദേശത്ത് അപകടഭീഷണി ഉയർത്തി നിൽക്കുന്ന കൂറ്റൻ പാറക്കല്ല് മാനുഷിക ക്ഷമത ഉപയോഗിച്ചോ നിയന്ത്രിത സ്ഫോടനത്തിലൂടെയോ സുരക്ഷിതമായി പൊട്ടിച്ച് സ്ഥലത്ത് തന്നെ നിക്ഷേപിക്കുന്ന പ്രവർത്തിക്ക് മീനച്ചിൽ തഹസിൽദാർ ക്വട്ടേഷൻ ക്ഷണിച്ചു.ജൂലൈ 20 ന് വൈകുന്നേരം അഞ്ചു മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ജൂലൈ 21 ന് രാവിലെ 10ന് തുറക്കും.

യന്ത്രവൽകൃത ബോട്ട് വാടകവ്യവസ്ഥയിൽ എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിൽ കടൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും കടൽ പെട്രോളിങ്ങിനും ഓഗസ്റ്റ് ഒന്നു മുതൽ 2024 ജൂൺ ഒമ്പത് അർദ്ധരാത്രി വരെ യന്ത്രവൽകൃത ബോട്ട് വാടകവ്യവസ്ഥയിൽ എടുക്കുന്നതിന് നിബന്ധനകളോടെ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 20-ന് ഉച്ചയ്ക്ക് മൂന്നിന് മുൻപായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ തോട്ടപ്പള്ളി ആലപ്പുഴ - 688561 എന്ന വിലാസത്തിൽ നൽകണം.

നെഹ്റു ട്രോഫി വള്ളംകളി; ക്വട്ടേഷനും താല്പര്യപത്രവും ക്ഷണിച്ചു

ആലപ്പുഴ : 69 -ാമത് നെഹ്റുട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ പ്രവൃത്തികൾക്ക് ക്വട്ടേഷനും താല്പര്യപത്രവും ക്ഷണിച്ചു. ക്വട്ടേഷനും താല്പര്യപത്രവും ജൂലൈ 18ന് 2.30 വരെ സ്വീകരിക്കും. നെഹ്റു പവലിയൻ, പന്തൽ, പവലിയൻ ഗ്യാലറി, ബാരിക്കേഡ്സ്, ഷെഡ്, ഷാമിയാന പ്ലാറ്റ്ഫോം, ബയോ ടോയ്ലറ്റ്സ് എന്നിവയുടെ നിർമ്മാണം കാർപെറ്റ്, കസേരകൾ, ടേബിളുകൾ എന്നിവ ക്രമീകരിക്കുന്ന പ്രവർത്തികൾ, വുഡൻ ജെട്ടി, പ്ലാറ്റ്ഫോം, ടവർ, റേസ് ട്രാക്ക്, ചേമ്പേഴ്സ്, ഫെൻസിംഗ് മുതലായവയുടെ പ്രവർത്തികൾ, നെഹ്റു പവലിയൻ, നെഹ്റു സ്റ്റിയാച്ച്യു, ഫാബ്രിക്കേറ്റഡ്, ടോയ്ലറ്റസ്, പ്ലംബിംഗ് ലെയിൻ, വാട്ടർ ടാങ്കുകൾ, ക്ലിയറിംഗ് ജംഗിൾ, പെർമനന്റ് ജെട്ടി പ്ലാന്റ്, ഫോം ഉയർത്തൽ തുടങ്ങിയ അനുബന്ധ അറ്റകുറ്റപ്പണികളും വൃത്തിയാക്കൽ, ഇലക്ട്രിക് ആൻഡ് പി എ സിസ്റ്റം സ്ഥാപിക്കുന്ന പ്രവർത്തികൾ എന്നിവയ്ക്കുള്ള ക്വട്ടേഷനും തുഴച്ചിൽകാർക്കുള്ള തിരിച്ചറിയൽ കാർഡ്, ഒഫീഷ്യൽസിനുള്ള ടീഷർട്ട് തൊപ്പി ലോവർ എന്നിവ നിർമ്മിച്ചു നൽകുക, ട്രോഫികൾക്ക് ഗോൾഡ് പ്ലേറ്റ് ചെയ്യുന്ന പ്രവർത്തികൾ, തുണി ബാനറുകൾ, കസേരകളിലും ജെട്ടികളിലും പവലിയനുകളിലും ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിനും ഫോട്ടോ സിഡികൾ എന്നിവയ്ക്കും താല്പര്യംപത്രം ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ഇറിഗേഷൻ ഡിവിഷൻ, ആലപ്പുഴ. ഇമെയിൽ: eemajoralpy@gmail.com Ph:0477-2252212

ടെണ്ടർ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഐ സി ഡി എസ് ചൊവ്വന്നൂരിൽ 125 അങ്കണവാടികളിലേക്ക് പ്രീ സ്കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27. കൂടുതൽ വിവരങ്ങൾക്ക് ചൊവ്വന്നൂർ ഐ സി ഡി എസ് ഓഫീസുമായി ബന്ധപെടുക. ഫോൺ :04885 223499.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.