- Trending Now:
റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു
പാലക്കാട് താലൂക്കിലെ പുതുശ്ശേരി, മലമ്പുഴ പഞ്ചായത്തിലെ 20 ഊരുകളിലേക്ക് 407 പിക്കപ്പ് വാൻ, കവേർഡ് വാഹങ്ങൾ മുഖേന റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വാഹന ഉടമകളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. അരി, ഗോതമ്പ്, പഞ്ചസാര, ആട്ട, മണ്ണെണ്ണ തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ കേടുകൂടാതെ അളന്ന് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവർ മാർച്ച് ഒന്നിന് ഉച്ചയ്ക്ക് രണ്ടിനകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചയ്ക്ക് 2.30 ദർഘാസ് തുറക്കും. ഫോൺ -0491- 25336872, 9188527794, 9188527391
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ഇൻഡോർ കോർട്ട് പരിസരത്ത് ഹാൻഡ് ബോൾ കോർട്ട് നിർമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 20ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഇരിട്ടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 21ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 04970 2490203.
പാലക്കാട് ഇ.എസ്.ഐ ആശുപത്രിയിലേക്ക് ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി 28 ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദർഘാസ് തുറക്കും. ഫോൺ - 0491 250 0134
ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളേജിലെ ബസ്സുകൾക്കുള്ള ടയർ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താത്പര്യമുള്ളവർ ക്വട്ടേഷൻ നമ്പർ 19/22-23 കോളേജ് ബസ്സുകൾക്കുള്ള ടയർ വിതരണം എന്ന് രേഖപ്പെടുത്തി പ്രിൻസിപ്പാൾ ഗവ എൻജിനീയറിങ് കോളേജ്, മണ്ണമ്പറ്റ പി.ഒ, ശ്രീകൃഷ്ണപുരം, പാലക്കാട് വിലാസത്തിൽ ഇന്ന് (ഫെബ്രുവരി 16) ഉച്ചയ്ക്ക് രണ്ടിനകം നൽകണം. ക്വട്ടേഷനുകൾ ഫെബ്രുവരി 17 ന് വൈകിട്ട് മൂന്നിന് തുറക്കും. ഫോൺ -0466 2260565
എറണാകുളം ജനറൽ ആശുപത്രിയിലേക്ക് വിവിധ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി അംഗീകൃത വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മത്സരാധിഷ്ഠിത സ്വഭാവമുളള ഇ-ടെൻഡർ www.etenders.kerala.gov.in വെബ്സൈറ്റ് മുഖേന ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചു വരെ നൽകാം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും.
ഹോർട്ടികോർപ് എറണാകുളം ജില്ലാ സംഭരണ വിതരണ കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചു. മുദ്ര വച്ച ടെൻഡറുകൾ മാർച്ച് ഒന്നാം തീയതി രാവിലെ പതിനൊന്ന് മണിക്ക് മുമ്പായി ജില്ലാ മാനേജർ, ഹോർട്ടികോർപ്, ഡിപിസി, ദൂരദർശൻ കേന്ദ്രത്തിന് സമീപം കാക്കനാട്, എറണാകുളം വിലാസത്തിൽ ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2427730, 9020993282.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.