Sections

പൊതു ഇടങ്ങളിലെയും ജലസ്രോതസ്സുകളിലെയും മാലിന്യം നീക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച മാർഗ്ഗരേഖയായി

Tuesday, May 16, 2023
Reported By Admin
Garbage Management

മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെ പൊതു ഇടങ്ങളിലെയും ജലസ്രോതസ്സുകളിലെയും മാലിന്യം നീക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച മാർഗ്ഗരേഖ അംഗീകരിച്ച് സർക്കാർ ഉത്തരവായി.

സംസ്ഥാനവ്യാപകമായി നടക്കുന്ന പകർച്ചവ്യാധി പ്രതിരോധ - മഴക്കാലപൂർവ ശുചീകരണ - മാലിന്യമുക്ത കേരളം ക്യാമ്പയിന്റെയും, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പൊതു ഇടങ്ങളിലെയും ജലസ്രോതസ്സുകളിലെയും മാലിന്യനിക്ഷേപം കണ്ടെത്തി നീക്കം ചെയ്യുന്നതിനാവശ്യമായ വിശദമായ മാർഗ്ഗരേഖയാണ് GO (rt) No. 922/2023/LSGD എന്ന നമ്പറിൽ 26-04-2023 ൽ പുറപ്പെടുവിച്ച ഈ ഉത്തരവിന്റെഉള്ളടക്കം.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.