Sections

സംസ്ഥാനത്ത് പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച കുറ്റങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 2500 രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

Saturday, Jun 10, 2023
Reported By Admin
Government Orders

മാലിന്യമുക്തം നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനും പൗരന്മാർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ച് തെളിവു സഹിതം വിവരം നൽകുന്ന ഏതൊരു വ്യക്തിക്കും 2500 രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവായി.

ഇക്കാര്യത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഈ ഉത്തരവ് സ.ഉ(സാധാ) നം 1200 /2023/LSGD എന്ന നമ്പറിൽ 09 - 06 - 2023 നാണ് പുറപ്പെടുവിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളടങ്ങുന്ന ഈ ഉത്തരവു പ്രകാരം മാലിന്യം വലിച്ചെറിഞ്ഞ വ്യക്തികളിൽ നിന്നും ഈടാക്കുന്ന പിഴത്തുകയുടെ 25% അല്ലെങ്കിൽ 2500 രൂപ മാലിന്യ നിക്ഷേപത്തെക്കുറിച്ച് തെളിവു സഹിതം വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറാൻ വ്യവസ്ഥ ചെയ്യുന്നു. നിയമ ലംഘകരിൽ നിന്നും പിഴത്തുക ഈടാക്കി 30 ദിവസത്തിനുള്ളിൽ പാരിതോഷികം നൽകേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.