Sections

രാജ്യത്ത പട്ടിണി പൂര്‍ണമായും മാറുമെന്ന്‌ ഗൗതം അദാനി

Saturday, Apr 23, 2022
Reported By MANU KILIMANOOR
Goudam Adani

ഹ്രസ്വകാലത്തേക്ക് ഒരു മാരത്തണ്‍ പോലെ തോന്നിയേക്കാം. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാകും എന്ന് ഗൗതം അദാനി 


30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം ഇന്ത്യ പൂര്‍ത്തീകരിച്ചാല്‍ രാജ്യത്ത പട്ടിണി പൂര്‍ണമായും മാറുമെന്ന പ്രസ്താവനയുമായി വ്യവസായി ഗൗതം അദാനി 2050നുള്ളില്‍ 30 ടില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം ഇന്ത്യ പൂര്‍ത്തിക്കിച്ചാല്‍ ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങാന്‍ പോകുന്ന സാഹചര്യമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

2050ലേക്ക് 10,000 ദിവസം മാത്രം ഈ ഒരു സമയത്തിനുള്ളില്‍ 25 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് നാം കൂട്ടിച്ചേര്‍ക്കും. പ്രതിദിനം 2.5 ബില്യണ്‍ ഡോളറായിരിക്കും സമ്പദ്വ്യവസ്ഥക്കൊപ്പം ചേര്‍ക്കുക. ഈ രീതിയില്‍ സമ്പദ്വ്യവസ്ഥ മുന്നോട്ട് പോവുകയാണെങ്കില്‍ പട്ടിണി പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദാനി പറഞ്ഞു.

1.4 ബില്യണ്‍ ആളുകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നത് ഹ്രസ്വകാലത്തേക്ക് ഒരു മാരത്തണ്‍ പോലെ തോന്നിയേക്കാം. എന്നാല്‍, ദീര്‍ഘകാല അടിസ്ഥാനത്തില്‍ പ്രാവര്‍ത്തികമാകും എന്ന് ഗൗതം അദാനി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.