- Trending Now:
കൊച്ചി: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജയുടെ ഐ ആം എന്ന പുസ്തകം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പ്രകാശനം ചെയ്തു. പുരാതന സംസ്കാരങ്ങളിൽ ഒന്നായ സനാതനത്തിന്റെ ഭൂമിയായ ഭാരതത്തിലാണ് ഈ പ്രകാശനം നടക്കുന്നുവെന്നത് ഇതിന്റെ പ്രാധാന്യം വളരെയധികം ഉയർത്തുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എല്ലാ വിശ്വാസങ്ങളിലും വൈവിധ്യങ്ങൾ വിവേചിക്കാനാവുന്ന ഈ പുസ്തകം ഭാരതീയതയുടെ സാർവ്വജനികമായ പ്രസക്തിയാണ് ഉയർത്തിക്കാട്ടുന്നത്. നാനാത്വത്തിലെ ഏകത്വത്തിന്റെ ഉദാഹരണമാണ് ഭാരതീയതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡോ.അഭിഷേക് മനു എംപി, ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിണ്ടി കാമറൂൺ, എച്ച്ഡിഎഫ്സി ക്യാപിറ്റൽ സിഇഒയും എംഡിയുമായ വിപൽ റൂംഗ്ത, ലോക്സഭാംഗവും ജിൻഡാൽ സ്റ്റീൽ ആന്റ് പവർ ലിമിറ്റഡിന്റെ ചെയർമാനുമായ നവീൻ ജിൻഡാൽ തുടങ്ങി രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു.
വ്യത്യസ്ത സംസ്കാരങ്ങളുള്ള വിവിധ പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോഴും സനാതന പാരമ്പര്യം കാത്തു സൂക്ഷിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ ജീവിത രീതിയാണന്ന് ചടങ്ങിൽ ഹിന്ദുജ ഗ്രൂപ് ഓഫ് കമ്പനീസ് (ഇന്ത്യ) ചെയർമാരൻ അശോക് പി ഹിന്ദുജ പറഞ്ഞു. ഞാൻ എന്നതിൽ നിന്നു നമ്മൾ എന്നതിലേക്കുള്ള പ്രയാണത്തെക്കുറിച്ചാണ് ഈ പുസ്തകമെന്ന് പരമാനന്ദ് നികേതൻ ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ചിദാനന്ദ് സരസ്വതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.