Sections

ഗൂഗിളിന്റെ ആല്‍ഫബെറ്റിലും പിരിച്ചുവിടല്‍

Wednesday, Nov 23, 2022
Reported By admin
alphabet

ആല്‍ഫബെറ്റിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 1,87,000 വരും

 

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 10,000 പേരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ''മോശം പ്രകടനം നടത്തുന്ന'' ജീവനക്കാരെ അതായത് ഏകദേശം 6 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ദ ഇന്‍ഫര്‍മേഷനിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു പുതിയ റാങ്കിംഗ്, പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് പദ്ധതിയിലൂടെ 10,000 ജീവനക്കാരെ ക്രമേണയായി പിരിച്ചു വിടാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നു. 

അടുത്ത വര്‍ഷം ആദ്യം മുതല്‍, ഒരു പുതിയ പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റം വഴി മോശം പ്രകടനം നടത്തുന്നവരെ കണ്ടെത്തി പുറത്താക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ആല്‍ഫബെറ്റിലെ പുതിയ പെര്‍ഫോമന്‍സ് റേറ്റിംഗ് സംവിധാനം ബോണസുകളും സ്റ്റോക്ക് ഗ്രാന്റുകളും നല്‍കുന്നത് ഒഴിവാക്കാന്‍ ഉപയോഗിച്ചേക്കാം. റിപ്പോര്‍ട്ടിനോട് ആല്‍ഫബെറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ആല്‍ഫബെറ്റിലെ ജീവനക്കാരുടെ എണ്ണം ഏകദേശം 1,87,000 വരും. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ (എസ്ഇസി) ഫയലിംഗ് അനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഒരു ആല്‍ഫബെറ്റ് ജീവനക്കാരന്റെ ശരാശരി ശമ്പളം ഏകദേശം $295,884 ആയിരുന്നു. പ്രതികൂലമായ ആഗോള സാമ്പത്തിക കാലാവസ്ഥയില്‍ ആമസോണ്‍, ട്വിറ്റര്‍, സെയില്‍സ്‌ഫോഴ്‌സ് അടക്കമുളള പ്രമുഖ സാങ്കേതിക കമ്പനികളും പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുകയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.