- Trending Now:
അടുത്ത അഞ്ചോ ഏഴോ വർഷക്കാലത്തെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തത്
സാങ്കേതിക വിദ്യാരംഗത്ത് ഇന്ത്യ വൻ കുതിപ്പാണ് നടത്തുന്നതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. വാഷിങ്ടണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗ്ലോബൽ ഫിൻടെക്ക് ഓപ്പറേഷൻ സെന്റർ ആരംഭിക്കുമെന്ന് സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. കൂടാതെ 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് നിക്ഷേപം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
2020 ലാണ് ഗൂഗിൾ ഇന്ത്യയ്ക്ക് വേണ്ടിയുള്ള 1000 കോടി ഡോളറിന്റെ ഡിജിറ്റൈസേഷൻ ഫണ്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ചോ ഏഴോ വർഷക്കാലത്തെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് ബഹുദൂരം മുന്നിലാണ്. മറ്റ് രാജ്യങ്ങൾക്ക് അതൊരു മാതൃകയാക്കാവുന്നതാണെന്നും പിച്ചൈ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫിൻടെക്ക്, ഗവേഷണങ്ങളുടെ പ്രോത്സാഹനം, വികസനം എന്നിവ സംബന്ധിച്ച കാര്യങ്ങൾ സുന്ദർ പിച്ചൈയുമായി മോദി സംസാരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. സുന്ദർ പിച്ചൈയെ കൂടാതെ മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല, ആപ്പിൾ സിഇഒ ടിം കുക്ക്, ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സു തുടങ്ങിയ പ്രമുഖ സിഇഒമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.