- Trending Now:
ഉപയോക്താക്കളുടെ സൗകര്യാർത്ഥം കോൺടാക്ട്സ് ആപ്പിൽ പരിഷ്കരണം വരുത്തി പ്രമുഖ ടെക് കമ്പനിയായ ഗൂഗിൾ. കോൺടാക്ട് മാനേജ്മെന്റ് സർവീസായ ഗൂഗിൾ കോൺടാക്ടിൽ ഹൈലൈറ്റ് ടാബ് അവതരിപ്പിച്ചാണ് പരിഷ്കരണം. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ മാത്രമാണ് ഈ സേവനം ലഭിക്കുക.
കോൺടാക്ട്സിനും ഫിക്സ് ആന്റ് മാനേജിനും ഇടയിലാണ് ഹൈലൈറ്റ്സ് ടാബ്. സെർച്ച് ഫീൽഡിന് താഴെ ഒരു വരിയിൽ നാല് ഐക്കണുകൾ ഉൾപ്പെടുത്തി ഗ്രിഡ് രൂപത്തിലാണ് ഫെവറിറ്റ്സ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ നിന്ന് ഉപയോക്താവിന് പ്രധാനപ്പെട്ട നാലു കോൺടാക്ട്സുകൾ ലഭിക്കും. പുതിയ കോൺടാക്ടുകൾ ചേർക്കുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.
കയറ്റുമതിയിൽ നേട്ടം കൈവരിച്ച് ടെക്നോപാർക്ക്... Read More
ഫെവറിറ്റ്സിന് താഴെ 'Recents' സെക്ഷൻ ഉണ്ട്. രണ്ട് ടാബുള്ള ഈ പട്ടിക ആരംഭിക്കുന്നത് 'View recently' എന്ന ഫീച്ചറുമായാണ്്. 'Added recently' ആണ് മറ്റൊരു പ്രധാനപ്പെട്ട ഒന്ന്.
പുതിയ അപ്ഡേറ്റിലൂടെ കോൺടാക്ട്സ് മൂന്ന് ടാബുള്ള ആപ്ലിക്കേഷനായി മാറിയിരിക്കുകയാണ്. ഗൂഗിൾ കോൺടാക്ട്സിൽ സ്ക്രോൾ ചെയ്യുന്നതിന് പകരം സെർച്ച് ചെയ്യുമ്പോൾ ഫോൺ നമ്പറുകളുടെ പട്ടികയ്ക്ക് പകരം ഗ്രിഡ് തെൽഞ്ഞുവരുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.